കാറിൽ കടത്തിയ 30 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഒ​റ്റ​പ്പാ​ലം: സം​ശ​യം തോ​ന്നി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കാ​റി​ൽ ക​ട​ത്തി​യ 30 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ. കാ​പ്പ കേ​സ് പ്ര​തി ത​ച്ച​നാ​ട്ടു​ക​ര ചെ​ത്ത​ല്ലൂ​ർ ആ​ന​ക്കു​ഴി​യി​ൽ ബാ​ബു​രാ​ജ് (32), പ്ര​കാ​ശ് (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​റും ഒ​റ്റ​പ്പാ​ലം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​ന​മ​ണ്ണ അ​മ്പ​ല​വ​ട്ടം വാ​യ​ന​ശാ​ല റോ​ഡി​ൽ വ്യാ​ഴാ​ഴ്‌​ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് പ്രതികളെ പിടികൂടിയത്. പ്ര​തി​ക​ളി​ൽ​നി​ന്ന് 12,500 രൂ​പ ക​ണ്ടെ​ടു​ത്തു. ഷൊ​ർ​ണൂ​രി​ൽ​ നി​ന്ന് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഒ​റ്റ​പ്പാ​ലം എ​സ്.​ഐ എം. ​സു​നി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​ത്തി​ന് തോ​ന്നി​യ സം​ശ​യ​മാ​ണ് ക​ഞ്ചാ​വ് വേ​ട്ട​ക്ക് അ​വ​സ​ര​മാ​യ​ത്. അ​മ്പ​ല​വ​ട്ടം ഭാ​ഗ​ത്തു​നി​ന്ന് സൗ​ത്ത് പ​ന​മ​ണ്ണ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന കാ​ർ ത​ട​ഞ്ഞ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഡി​ക്കി​യി​ൽ മൂ​ന്ന് ചാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.തൃ​ശൂ​രി​ൽ​നി​ന്ന് ഹാ​റൂ​ൺ എ​ന്ന വ്യ​ക്തി​യി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് കൊ​ണ്ടു​വ​രു​ന്ന​തെ​ന്നും ഇ​തി​നാ​യി 3.15 ല​ക്ഷം രൂ​പ കൈ​മാ​റി​യ​താ​യും പി​ടി​യി​ലാ​യ​വ​ർ പ​റ​ഞ്ഞ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭാര്യവീട്ടിലേക്ക് ആളെ വിട്ട് ഭാര്യയെ ഭീഷണിപ്പെടുത്തി : തൃശ്ശൂർ ബിജെപി ജില്ലാ പ്രസിഡൻ്റിനെതിരെ വീണ്ടും...

0
തൃശൂർ: ഗാർഹിക പീഡന പരാതി നൽകിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തിയ...

ഷിഗെല്ല : ഐസ് ഫാക്ടറികളിൽ പ്രത്യേക പരിശോധന വേണമെന്ന് ആരോഗ്യ വിദഗ്ധർ ; കഴിഞ്ഞ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന്...

ഇന്ന് നടക്കുന്ന രാജ്യസഭാ വോട്ടെടുപ്പിൽ ജാർഖണ്ഡിൽ ഇൻഡ്യ സഖ്യത്തിന്റെ ആശങ്ക

0
ന്യൂഡൽഹി: ഇന്ന് നടക്കുന്ന രാജ്യസഭാ വോട്ടെടുപ്പിൽ ജാർഖണ്ഡിൽ ഇൻഡ്യ സഖ്യത്തിന്റെ ആശങ്ക....

നിപ ബാധിച്ചയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു ; സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അ‌ഞ്ച് പേർ കൂടി ആശുപത്രി...

0
കോഴിക്കോട്: നിപ ബാധിച്ചയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അ‌ഞ്ച് പേർ...