ജമന്തി ചെടിയെന്ന് തെറ്റിദ്ധരിപ്പിച്ച്‌ വീട്ടുമുറ്റത്ത് കഞ്ചാവു നട്ടുവളര്‍ത്തി ; യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തുറവൂര്‍: അമ്മയെ തെറ്റിദ്ധരിപ്പിച്ച്‌ വീട്ടുമുറ്റത്ത് കഞ്ചാവു ചെടി നട്ടുവളര്‍ത്തിയ യുവാവ് അറസ്റ്റില്‍. കുത്തിയതോട് പഞ്ചായത്ത് പത്താം വാര്‍ഡില്‍ ചാലാപ്പള്ളി വീട്ടില്‍ ഷാരൂണി(24)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജമന്തി ചെടിയാണെന്ന് പറഞ്ഞാണ് ഷാരൂണ്‍ അമ്മയെ തെറ്റിദ്ധരിപ്പിച്ചത്. 2016 ല്‍ കഞ്ചാവ് ഉപയോഗിച്ചതിന് ഇയാളെ അറസ്റ്റ് ചെയ്ത് ശിക്ഷിച്ചിരുന്നു.

ഇതുവരെ ഒരു കൃഷി പോലും ചെയ്യാത്ത ഷാരൂണ്‍ ഈ ചെടിക്ക് ദിവസേന വെള്ളമൊഴിക്കുന്നത് കണ്ട അമ്മ കാര്യം തിരക്കിയപ്പോള്‍ ജമന്തി പോലൊരു ചെടിയാണെന്നാണ് കള്ളം പറഞ്ഞത്. എന്നാല്‍ കഞ്ചാവ് വളര്‍ത്തുന്ന വിവരം ലഭിച്ച കുത്തിയതോട് പോലീസ് ഇയാളെ നിരീക്ഷിച്ച്‌ വരികയായിരുന്നു.
തുടര്‍ന്ന് കഞ്ചാവു ചെടികളെ പരിപാലിക്കുന്ന സമയത്ത് തന്നെ പോലീസ് എത്തി യുവാവിനെ അറസ്റ്റ് ചെയ്തു.  വിശദമായ ചോദ്യം ചെയ്യലില്‍ ഷാരൂണിന്റെ പക്കല്‍ നിന്ന് കഞ്ചാവ് വാങ്ങുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും വിവരങ്ങള്‍ പോലീസിന് ലഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...