പത്തനംതിട്ട : കണ്ണങ്കരയിലെ പാന്‍ മസാല കടകൾ കേന്ദ്രീകരിച്ച് എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവടങ്ങിയ 50 ഓളം മിഠായികളും 60 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി. കടയിലെ നടത്തിപ്പുകാരായ വെസ്റ്റ് ബംഗാൾ സ്വദേശി മുസ്തഫ അലി, ഇയാളുടെ സഹായി ആസാം സ്വദേശി വാഹിദ് അലി എന്നിവരെ പത്തനംതിട്ട നർക്കോട്ടിക് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എം.ഓ.വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ രാത്രിയിലാണ് പരിശോധന നടന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































