വൈദ്യുതി പ്രതിസന്ധി രൂക്ഷം : പകൽ വെളിച്ചത്തിലും സ്ട്രീറ്റ് ലൈറ്റുകള്‍ ദിവസങ്ങളോളം അണയാതെ കത്തുന്ന റാന്നി

For full experience, Download our mobile application:
Get it on Google Play

റാന്നി : വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് സർക്കാരും കെ.എസ്.ഇ.ബി.യും നിയന്ത്രണവും പവർ കട്ടും ഏർപ്പെടുത്താൻ ആലോചിക്കുമ്പോഴും പകൽ വെളിച്ചത്തിലും സ്ട്രീറ്റ് ലൈറ്റുകള്‍ ദിവസങ്ങളോളം അണയാതെ കത്തുന്ന കാഴ്ച നാട്ടുകാരുടെ അമർഷത്തിന് ഇടയാക്കുന്നു. കെ.എസ്.ഇ.ബി. റാന്നി നോർത്ത് സെക്ഷന്റെ പരിധിയിലുള്ള ഐത്തല – ചൊവ്വൂർക്കടവ് – ആറ്റുതീരം റോഡിലാണ് അധികൃതരുടെ ഈ കടുത്ത അനാസ്ഥ. വടശ്ശേരിക്കര പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിൽ ഉൾപ്പെടുന്ന ഈ റോഡിലെ വൈദ്യുതി ലൈനുകളോ തെരുവുവിളക്കുകളോ ശ്രദ്ധിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ പ്രധാന ആരോപണം. കൂടാതെ റോഡിലെ വൈദ്യുതി തൂണുകളിലും ലൈനുകളിലും കാടും വള്ളിപ്പടർപ്പുകളും മൂടിക്കിടന്നിട്ടും അത് നീക്കം ചെയ്യുവാന്‍ ജീവനക്കാർ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്.

പഴവങ്ങാടി, വടശ്ശേരിക്കര പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന റോഡാണിത്. കെ.എസ്.ഇ.ബി നോർത്ത് സെക്ഷന്റെയും മറ്റ് അനുബന്ധ ഓഫീസുകളുടെയും അതിർത്തി പ്രദേശമായതിനാൽ രണ്ട് ഓഫീസുകളിലെയും ജീവനക്കാർ ഈ മേഖലയെ പൂർണ്ണമായി അവഗണിക്കുകയാണെന്നാണ് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്‌. ഉദ്യോഗസ്ഥരുടെ ഈ ഉത്തരവാദിത്വമില്ലാത്ത സമീപനം കാരണം സ്ട്രീറ്റ് ലൈറ്റുകള്‍ കത്തുന്നതും അണയുന്നതും ആരും അറിയാത്ത സ്ഥിതിയാണ്. ഒരുവശത്ത് വൈദ്യുതി ലാഭിക്കാൻ സര്‍ക്കാര്‍ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുമ്പോൾ മറുവശത്ത് നടക്കുന്ന ഈ അനാസ്ഥ അവസാനിപ്പിക്കാൻ അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട കണ്ണങ്കരയില്‍ കഞ്ചാവ് മിഠായികളും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി

0
പത്തനംതിട്ട : കണ്ണങ്കരയിലെ പാന്‍ മസാല കടകൾ കേന്ദ്രീകരിച്ച് എക്സൈസ് നടത്തിയ...

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് ഭാ​ഗികമായി തകർന്നു

0
മലപ്പുറം: മലപ്പുറം നിലമ്പൂരിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് ഭാ​ഗികമായി തകർന്നു....

ഇ20 വൻവിജയം ; ഇനി ഫ്‌ളെക്‌സ് ഫ്യുവൽ വാഹനം ഉൾപ്പെടെ വലിയ ലക്ഷ്യങ്ങളെന്ന്‌ തരുൺ...

0
ഡൽഹി : 20 ശതമാനം എഥനോൾ കലർന്ന പെട്രോൾ, ഇ20 ഫ്യുവലുമായി...

റാന്നിയിൽ ബി.എസ്.എൻ.എൽ. നെറ്റ്‌ വർക്ക് പണിമുടക്കി : ദുരിതത്തിലായി ഉപഭോക്താക്കൾ

0
റാന്നി : റാന്നിയിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബി.എസ്.എൻ.എൽ....