കോലഞ്ചേരി : വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയയാളെ കുന്നത്തുനാട് പോലീസ് പിടികൂടി. വലമ്പൂര്‍ അക്വഡക്റ്റിനുസമീപം താമസിക്കുന്ന ജെയ്സനാണ് (32) അറസ്റ്റിലായത്. സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. വീട്ടില് മറ്റ് ചെടികള്ക്കൊപ്പം ചട്ടിയിലാണ് കഞ്ചാവ് വളര്ത്തിയിരുന്നത്. കഞ്ചാവ് വില്‍പ്പന നടത്തിയ കേസില്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ജെയ്സനെതിരെ കേസുണ്ട്.
രണ്ടുവര്‍ഷം മുമ്പ് ഭാര്യയെ നാട്ടുകാര്‍ പീഡിപ്പിച്ചതായി കള്ളക്കേസുണ്ടാക്കി കുന്നത്തുനാട് പോലീസില്‍ പരാതിയുമായി എത്തി കേസെടുപ്പിക്കാനും ഇയാള് ശ്രമിച്ചിട്ടുണ്ട്. പരാതി വ്യാജമാണെന്ന് അന്വേഷണത്തില് ബോധ്യമായി. വളരെ ഉയരത്തില്‍ മതില്‍ നിര്‍മിച്ച് അക്രമകാരികളായ നായ്ക്കളെ ഇയാള് വളര്‍ത്തുന്നുണ്ട്. നാട്ടുകാരെ വടിവാള്‍ വീശി ഭീഷണിപ്പെടുത്തിയതടക്കം ഇയാള്‍ക്കെതിരെ നിരവധി പരാതികളുമുണ്ട്. കോവിഡുകാലത്ത് ജെയ്സന്റെ വീട്ടില് നിശാപാര്‍ടി നടത്താനായി നിരവധി പേര്‍ എത്തിയതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോലീസ് സ്ഥലത്തെത്തി പാര്ടിക്കെത്തിയവരെ തിരിച്ചയച്ചിരുന്നു. ഈ സംഭവത്തിലും അന്വേഷണം നടക്കുന്നുണ്ട്.