വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയയാളെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോലഞ്ചേരി : വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയയാളെ കുന്നത്തുനാട് പോലീസ് പിടികൂടി. വലമ്പൂര്‍ അക്വഡക്റ്റിനുസമീപം താമസിക്കുന്ന ജെയ്സനാണ് (32) അറസ്റ്റിലായത്. സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. വീട്ടില് മറ്റ് ചെടികള്ക്കൊപ്പം ചട്ടിയിലാണ് കഞ്ചാവ് വളര്ത്തിയിരുന്നത്. കഞ്ചാവ് വില്‍പ്പന നടത്തിയ കേസില്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ജെയ്സനെതിരെ കേസുണ്ട്.

രണ്ടുവര്‍ഷം മുമ്പ് ഭാര്യയെ നാട്ടുകാര്‍ പീഡിപ്പിച്ചതായി കള്ളക്കേസുണ്ടാക്കി കുന്നത്തുനാട് പോലീസില്‍ പരാതിയുമായി എത്തി കേസെടുപ്പിക്കാനും ഇയാള് ശ്രമിച്ചിട്ടുണ്ട്. പരാതി വ്യാജമാണെന്ന് അന്വേഷണത്തില് ബോധ്യമായി. വളരെ ഉയരത്തില്‍ മതില്‍ നിര്‍മിച്ച്‌ അക്രമകാരികളായ നായ്ക്കളെ ഇയാള് വളര്‍ത്തുന്നുണ്ട്. നാട്ടുകാരെ വടിവാള്‍ വീശി ഭീഷണിപ്പെടുത്തിയതടക്കം ഇയാള്‍ക്കെതിരെ നിരവധി പരാതികളുമുണ്ട്. കോവിഡുകാലത്ത് ജെയ്സ​ന്റെ വീട്ടില്‍ നിശാപാര്‍ടി നടത്താനായി നിരവധി പേര്‍ എത്തിയതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോലീസ് സ്ഥലത്തെത്തി പാര്ടിക്കെത്തിയവരെ തിരിച്ചയച്ചിരുന്നു. ഈ സംഭവത്തിലും അന്വേഷണം നടക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഖനന നിയന്ത്രണ നിയമ ഭേദഗതി : സുപ്രീം കോടതിയെ സമീപിക്കാൻ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ

0
ന്യൂഡൽഹി : പാർലമെന്റ് പാസ്സാക്കിയ ഖനന നിയന്ത്രണ നിയമ ഭേദഗതിക്ക് എതിരെ...

മുട്ടിൽ മരംമുറിക്കേസ് ; വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാകാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം ഇന്ന്...

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ വീഡിയോ കോൺഫറൻസിങ് വഴി...

ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു ; ക്ലാസിൽ കുഴഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

0
അമരാവതി : ഗൃഹപാഠം ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപിക മുഖത്തടിച്ച ആറു വയസുകാരന്‍...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് പിടിയിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...