പത്തനംതിട്ട : ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീടിന്റെ മുറ്റത്ത് നട്ടു വളര്‍ത്തിയ കഞ്ചാവ് ചെടി പോലീസും എക്‌സൈസും കൂടി കണ്ടെത്തി. കടയ്ക്കാട് ചക്കിട്ടയില്‍ ആഷിഖിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കഞ്ചാവ് ചെടി വളര്‍ത്തിയത്.
നാലു മാസം വളര്‍ച്ചയെത്തിയ കഞ്ചാവ് ചെടികളാണ് എക്‌സൈസ് പിടികൂടിയത് പറമ്പിലെത്തിയ അയല്‍വാസികള്‍ക്ക് തോന്നിയ സംശയമാണ് വളം ഇട്ട് വളര്‍ത്തിയ കഞ്ചാവ് ചെടി കണ്ടെത്താന്‍ ഇടയായത്. പറമ്പില്‍ കണ്ട ചെടിയെക്കുറിച്ച് പോലീസില്‍ അറിയിക്കുകയായിരുന്നു. അടൂര്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ രാജീവ് , സിവില്‍ എക്‌സൈസ് ഓഫീസര്‍ ബിഎല്‍ ഗിരീഷ് , സുബ്ബലക്ഷമി എന്നിവരും പന്തളം എസ് ഐ അജുകുമാര്‍, ബീറ്റ് ഓഫീസര്‍മാരായ അമീഷ് , സുബീക്ക് എന്നിവരടങ്ങുന്ന സംഘവുമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.