ആവേശമുള്ള ടീമായി കേരളത്തിലെ കോണ്‍ഗ്രസിനെ തിരികെ കൊണ്ടുവരും : കെ.സുധാകരന്‍ എം.പി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി തന്നെ നിയമിച്ചത് വലിയ ഉത്തരവാദിത്വമാണെന്ന് കെ.സുധാകരന്‍ എംപി. വളരെ സന്തോഷത്തോടെയാണ് സ്ഥാനം ഏറ്റെടുക്കുന്നത്. കേരളത്തില്‍ പാര്‍ട്ടിയെ തിരികെ കൊണ്ടുവരാനുള്ള രാഹുല്‍ ഗാന്ധിയുടെയും ഹൈക്കമാന്റിന്റെയും ആവശ്യം, ആ ദൗത്യമാണ് താന്‍ ഏറ്റെടുക്കുന്നതെന്നും സുധാകരന്‍ അറിയിച്ചു.

ആവേശമുള്ള ടീമായി കേരളത്തിലെ കോണ്‍ഗ്രസിനെ താന്‍ തിരികെ കൊണ്ടുവരും. ഗ്രൂപ്പല്ല പാര്‍ട്ടിയാണ് പ്രധാനം, എല്ലാ നേതാക്കളെയും ഒന്നിച്ച്‌ കൊണ്ടുപോകുമെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം പേട്ടയിലെ വീട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രൂപ്പിന് മുകളിലാണ് പാര്‍ട്ടിയെന്ന് താന്‍ വിശ്വസിക്കുന്നു. കേരളത്തില്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കും. എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ അതെല്ലാം മാറ്റി പഴയ ശക്തമായ കോണ്‍ഗ്രസായി മുന്നോട്ട് കൊണ്ടുപോകുമെന്നും കെ.സുധാകരന്‍ അഭിപ്രായപ്പെട്ടു. അര്‍ഹതപ്പെട്ട, കഴിവുള്ളവരെ നേതൃനിരയിലേക്ക് കൊണ്ടുവരുമെന്ന് സുധാകരന്‍ പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ പഴയ പ്രതാപത്തിലേക്ക് തിരികെക്കൊണ്ടുവരികയെന്ന ദൗത്യമാണ് എനിക്കുള്ളത്. അത് സത്യസന്ധമായി നിര്‍വഹിക്കും. അര്‍ഹതയും കഴിവുമുള്ളവരെ നേതൃനിരയിലെത്തിക്കും. കോണ്‍ഗ്രസില്‍ എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അത് മാറ്റി എല്ലാ നേതാക്കളേയും സഹകരിപ്പിച്ച്‌ മുന്നോട്ടുപോവാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ട്. എല്ലാ നേതാക്കളേയും നേരിട്ട് കാണും, സഹകരണം അഭ്യര്‍ത്ഥിക്കും. എല്ലാ നേതാക്കളേയും എങ്ങനെ സഹകരിപ്പിക്കണണെന്ന് തനിക്കറിയാം. പത്തമ്പത് വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തന പരിചയം തനിക്കുണ്ട്.- സുധാകരന്‍ വ്യക്തമാക്കി.

കെപിസിസി അധ്യക്ഷനായി സുധാകരനെ നിയോഗിച്ച തീരുമാനം രാഹുല്‍ഗാന്ധി കെ സുധാകരനെ ഫോണില്‍ വിളിച്ച്‌ അറിയിക്കുകയാണ് ഉണ്ടായത്. 14 ഡിസിസികളുടേയും തലപ്പത്തും ഉടന്‍ അഴിച്ചുപണിയുണ്ടാകുമെന്ന് വ്യക്തമാക്കിയാണ് ഹൈക്കമാന്‍ഡ് സുധാകരനെ കെ പി സി സി അദ്ധ്യക്ഷനാക്കുന്നത്.

കെ കരുണാകരന്‍ നയിക്കുന്ന ഐ ഗ്രൂപ്പിനേയും എ കെ ആന്റണിയുടെ എ ഗ്രൂപ്പിനേയും വെല്ലുവിളിച്ച്‌ കണ്ണൂര്‍ ഡിസിസി അദ്ധ്യക്ഷനായതോടെയാണ് കെ സുധാകരന്‍ കേരള രാഷ്ട്രീയത്തില്‍ സ്വന്തം ഇടം നേടിയെടുക്കുന്നത്. അക്രമ രാഷ്ട്രീയം ആളിക്കത്തിയ തൊണ്ണൂറുകളില്‍ ആര്‍ എസ് എസും സി പി എമ്മും പരസ്പരം പോരടിച്ചു നിന്നപ്പോള്‍ അതിനിടയില്‍ പാര്‍ട്ടിക്ക് പ്രതിരോധമൊരുക്കിയത് സുധാകരനാണ്. ഗാന്ധിയന്‍ ശൈലി തള്ളി കോണ്‍ഗ്രസുകാരെ ആയുധമെടുപ്പിക്കുന്നുവെന്ന ആരോപണം സുധാകരന്‍ നേരിട്ടെങ്കിലും അണികളുടെ പിന്തുണ എന്നും സുധാകരനുണ്ടായിരുന്നു. പ്രവര്‍ത്തനത്തിലും സംസാരത്തിലും കടുപ്പക്കാരനെങ്കിലും അണികള്‍ക്ക് പ്രിയപ്പെട്ട നേതാവാണ് കെ സുധാകരന്‍. കണ്ണൂരിലും കാസര്‍കോടിലും സുധാകരന് ശക്തമായ സ്വാധീനമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...