പ്രവർത്തനം നിലച്ചുകിടക്കുന്ന കമ്പനിയുടെ ഒഴിഞ്ഞ പറമ്പിൽ പച്ചക്കറി കൃഷിക്കൊപ്പം കണ്ടെത്തിയത് ആറടി നീളമുള്ള 10 കഞ്ചാവ് ചെടികൾ , സംഭവം ആലുവയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ആലുവയിൽ വർഷങ്ങളായി പ്രവർത്തനം നിലച്ചുകിടക്കുന്ന കമ്പനിയുടെ ഒഴിഞ്ഞ പറമ്പിൽ നിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തി. ആലുവയിലെ കാത്തായി കോട്ടൺ മിൽസിന്റെ പരിസരത്താണ് സംഭവം. ഒരാൾ പൊക്കമുള്ള 10 കഞ്ചാവ് ചെടികളാണ് സ്ഥലത്ത് കണ്ടെത്തിയത്.പതിറ്റാണ്ടുകളായി പൂട്ടിക്കിടക്കുന്ന കമ്പനിയുടെ വിശാലമായ ഭൂമിയിലാണ് കഞ്ചാവ് ചെടികൾ വളർന്ന നിലയിൽ കണ്ടെത്തിയത്. സമീപകാലത്ത് പ്രദേശത്തെ കാടും പടർപ്പുകളും വെട്ടിത്തെളിച്ച് കൃഷി പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നതായാണ് വിവരം. ഇതിന്റെ ഭാഗമായുള്ള പരിശോധനയ്ക്കിടെയാണ് സംശയാസ്പദമായ ചെടികൾ ശ്രദ്ധയിൽപ്പെട്ടത്. വാഴകൾക്ക് സമീപത്ത് നിന്നാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ആരാണ് ഇവ നട്ടതെന്ന കാര്യത്തിൽ വ്യക്തതയില്ല.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ബന്ധപ്പെട്ട അധികൃതരെയും പൊലീസിനെയും വിവരം അറിയിച്ചു. സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ചെടികൾ കഞ്ചാവാണെന്ന് പ്രാഥമികമായി സ്ഥിരീകരിച്ചു. തുടർന്ന് ചെടികൾ പിടിച്ചെടുത്ത് നശിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

ആലുവ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടിഎസ് പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായുള്ള പരിശോധനയ്ക്കിടെയാണ് ചെടികൾ കണ്ടെത്തിയത്. കണ്ടെത്തിയ കഞ്ചാവ് ചെടികൾക്ക് ആറടി വരെ ഉയരമുണ്ടെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് അനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബേസിൽ കെ തോമസ്, പ്രദീപ് എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു. കഞ്ചാവ് ചെടികൾ സ്വാഭാവികമായി വളർന്നതാണോ അതോ ആരെങ്കിലും മനപ്പൂർവം കൃഷി ചെയ്തതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്. പ്രദേശത്ത് കൂടുതൽ പരിശോധനകളും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...