മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട ; 185 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറം പൂക്കോട്ടുംപാടത്ത് 185 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. പൂക്കോട്ടുംപാടം സ്വദേശി ഹമീദ് ഉൾപ്പെടെ നാല് പേരെ എക്‌സൈസ് പിടികൂടി. ഇന്ന് രാവിലെയാണ് എക്‌സൈസ് കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തത്. നിലമ്പൂർ എക്‌സൈസിന് ലഭിച്ച വിവരത്തെ തുടർന്നുണ്ടായ പരിശോധനയിലാണ് സംഘം പിടിയിലായത്. 185 കിലോ കഞ്ചാവും ഹാഷിഷ് ഓയിലുമാണ് സംഘത്തിൽ നിന്ന് പിടിച്ചെടുത്തത്.

കഞ്ചാവ് കടത്തിന് പിന്നിൽ ആറു പേരുണ്ടെന്നാണ് ലഭിച്ച വിവരം. ഇതിൽ നാലു പേര് എക്‌സൈസിന്റെ പിടിയിലായിട്ടുണ്ട്. എവിടെ നിന്നാണ് കഞ്ചാവ് ലഭിച്ചതെന്നുള്ള കാര്യങ്ങളിൽ വ്യക്തത ലഭിച്ചിട്ടില്ല. ഹമീദ് മലപ്പുറത്തും ഇതര ജില്ലകളിലും വ്യാപകമായി കഞ്ചാവ് എത്തിച്ച് നൽകുന്ന കണ്ണിയാണെന്നാണ് എക്‌സൈസ് അറിയിച്ചത്. സംഭവത്തിൽ ഇനി രണ്ട് പേര്‍കൂടി പിടിയിലാകാനുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...