ബംഗളൂരുവില്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

ബാംഗ്ലൂർ : ബംഗളൂരുവില്‍ വിദ്യാര്‍ത്ഥിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മിലിറ്ററി കോളജിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി രാഹുല്‍ ഭണ്ടാരി (17) യാണ് കൊല്ലപ്പെട്ടത്. വീടിനു സമീപത്തെ സഞ്ജയ് നഗര്‍ ബസ് സ്റ്റോപ്പിന് സമീപം രാവിലെ 5 മണിയോടെയാണ് മൃതദേഹം കണ്ടത്. പുലര്‍ച്ചെ മൂന്ന് മണിക്ക് ഉറക്കമുണര്‍ന്ന രാഹുലിനെ പിന്നീട് കാണാതാകുകയായിരുന്നു. പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പഠനവുമായി ബന്ധപ്പെട്ട് രാഹുല്‍ മാനസിക സമ്മര്‍ദം നേരിട്ടിരുന്നതായി പോലീസ് പറയുന്നു. റിട്ടയേര്‍ഡ് ആര്‍മി ഉദ്യോഗസ്ഥനായ പിതാവിന്റെ പിസ്റ്റോള്‍ ഉപയോഗിച്ച് രാഹുല്‍ സ്വയം വെടിയുതിര്‍ത്തതാകാമെന്നും പോലീസ് സൂചിപ്പിക്കുന്നു. മൃതദേഹത്തിന് സമീപത്തു നിന്ന് പിസ്റ്റോള്‍, ഇത് സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ബാഗ്, മൊബൈല്‍ ഫോണ്‍ എന്നിവ കണ്ടെത്തി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...

സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ ; ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു

0
ഗാസ : ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയിൽ ഓറഞ്ച്...