ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങള്‍ റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഡയറി ഫാം അടച്ചുപൂട്ടല്‍, സ്‌കൂള്‍ ഉച്ചഭക്ഷണ മെനു പരിഷ്‌കരണം എന്നിവ ചോദ്യം ചെയ്താണ് ഹര്‍ജി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ലക്ഷദ്വീപ് വിഷയം നയപരമാണെന്നും അതില്‍ ഇടപെടാന്‍ കോടതിക്ക് അനുവാദമില്ലെന്നും ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കി.

നഷ്ടം സഹിച്ച് ഡയറി ഫാം നടത്തിക്കൊണ്ടുപോകാനാകില്ല, പോഷകാഹാരം നല്‍കണമെന്നുമാത്രമേ നിര്‍ദേശമുള്ളു, ബീഫ് തന്നെ നല്‍കണമെന്ന് നിര്‍ദേശമില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഈ വാദങ്ങളെല്ലാം അംഗീകരിച്ചുകൊണ്ടാണ് ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി കോടതി തള്ളിയത്. ഭരണപരിഷ്‌കാരങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളെ കേന്ദ്രസര്‍ക്കാരും എതിര്‍ത്തിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങളാണ് ദ്വീപില്‍ നടപ്പാകുന്നത്. അതില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...