കോഴിക്കോട് : കോവിഡ് ബാധിച്ചു എഫ്‌എല്‍ടിസിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് പഴങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചു കഞ്ചാവ് എത്തിക്കാന്‍ ശ്രമിച്ച രണ്ടു പേര്‍ പിടിയില്‍. ഫറോക്ക് പേട്ടയില്‍ വാടകയ്ക്ക് താമസിക്കുന്ന ഒളവണ്ണ കൊടശ്ശേരി പറമ്പ് അനസ്(37), ബന്ധു ഷാഹുല്‍(21) എന്നിവരാണ് 5 ഗ്രാം കഞ്ചാവ്, ബീഡി, സിഗരറ്റ്, ലൈറ്റര്‍ എന്നിവയുമായി പിടിയിലായത്.
ചികിത്സയില്‍ കഴിയുന്ന രോഗിയുടെ സഹോദരനും ഭാര്യാ സഹോദരനുമാണ് അറസ്റ്റിലായ ഇരുവരും. സ്പെഷ്യൽ ബ്രാഞ്ച് എഎസ്‌ഐ പി.സി.സുജിത്തിന് ലഭിച്ച വിവര പ്രകാരം എസ്‌ഐ വിമല്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ് കോവിഡ് സെന്ററില്‍ എത്തി ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.