ബിജെപി ഇതര സംസ്ഥാനങ്ങള്‍ക്ക് എതിരെയുള്ള കേന്ദ്രത്തിന്റെ നയം അംഗീകരിക്കാന്‍ കഴിയില്ല: എളമരം കരീം എം പി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബി ജെ പി ഇതര സംസ്ഥാനങ്ങള്‍ക്ക് എതിരെയുള്ള കേന്ദ്രത്തിന്റെ നയം അംഗീകരിക്കാന്‍ കഴിയില്ലെന്ന് എളമരം കരീം എം പി. കേരളത്തിന് കേന്ദ്രം സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നതില്‍ പ്രതിഷേധിക്കുന്നു, സംസ്ഥാനങ്ങളെ സാമ്പത്തികമായി കേന്ദ്രം തകര്‍ക്കുന്നു. ഇതിന് എതിരെ ശക്തമായ സമരം നടത്തും. കേരള മുഖ്യമന്ത്രി, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ സമരത്തില്‍ പങ്കെടുക്കുമെന്നും എളമരം കരീം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യുഡിഎഫിനെ പങ്കെടുപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. സമരത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെ മതേതര ജനാധിപത്യ പാര്‍ട്ടികളെ മുഖ്യമന്ത്രി നേരിട്ട് ക്ഷണിച്ചു. അവര്‍ പങ്കെടുക്കും എന്നാണ് പ്രതീക്ഷ. ഡിഎംകെ, ആര്‍ജെഡി, ആംആദ്മി പാര്‍ട്ടി, ജെഎംഎം, എന്‍സിപി എന്നിവരെ ക്ഷണിച്ചിട്ടുണ്ട്. ജന്തര്‍ മന്ദിറില്‍ സമരത്തിന് അനുമതി നല്‍കിയിട്ടുണ്ട്. കേരളത്തിന് പിന്നാലെ കര്‍ണാടക പ്രഖ്യാപിച്ച സമരം നാളെ നടക്കും. കര്‍ണാടകയുടെ സമര പ്രഖ്യാപനം കേന്ദ്രത്തിന് എതിരായ കേരളത്തിന്റെ നിലപാട് ശരിവയ്ക്കുന്നത്. കര്‍ണാടക സമരത്തില്‍ കേന്ദ്ര നേതാക്കള്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ടോ എന്ന് അറിയില്ല. ബജറ്റിന് മുന്‍പ് കേരളത്തിന്റെ പ്രശ്‌നങ്ങള്‍ നിവേദനങ്ങളായി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നവെന്നും എളമരം കരീം എം പി വ്യക്തമാക്കി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​പി.എം ശ്രീ വിവാദത്തിൽ യു.ഡി.എഫിനെതിരെ പിണറായി വിജയൻ ; കേന്ദ്ര പദ്ധതി വെറുതെ നടപ്പിലാക്കാൻ...

0
തിരുവനന്തപുരം: നിലവിലെ കോൺഗ്രസിന്റെ ദേശീയ നിലപാട് പിഎം ശ്രീയെ അംഗീകരിക്കുന്നതാണെന്ന് പ്രതിപക്ഷ...

ലഹരി മാഫിയക്കെതിരെ ‘ഓപ്പറേഷൻ തണ്ടർ’ ; കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് കഞ്ചാവുമായി രണ്ടുപേര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. 6 കിലോ...

ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

0
തിരുവനന്തപുരം: ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച്...

തിരുവനന്തപുരത്ത് എം പോക്സ് റിപ്പോർട്ട് ചെയ്തു

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് എം പോക്സ് റിപ്പോർട്ട് ചെയ്തു. കിളിമാനൂർ പുളിമാത്ത് സ്വദേശിയായ 43...