ചൂട് താങ്ങാനാകുന്നില്ല ; സംസ്ഥാനത്ത് പാൽ ഉത്പാദനത്തില്‍ വന്‍ ഇടിവെന്ന് മിൽമ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : ചൂട് കൂടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് പാൽ ഉത്പാദനത്തില്‍ വന്‍ ഇടിവ് സംഭവിച്ചതായി മില്‍മ. കാലാവസ്ഥ പ്രതികൂലമായതോടെ പ്രതിദിനം ആറരലക്ഷം ലിറ്റര്‍ പാലിന്റെ കുറവുണ്ടായിട്ടുണ്ടെന്ന് മിൽമ ചെയര്‍മാന്‍ കെ എസ് മണി ട്വന്റിഫോറിനോട് പറഞ്ഞു. പാൽ ഉത്പാദനത്തിൽ പ്രതിദിനം മുന്നേ മുക്കാല്‍ ലക്ഷം ലിറ്ററെന്നതാണ് മാര്‍ച്ചിലെ കണക്ക്. നിലവിലെ പ്രശ്നം മറികടക്കാന്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പാല്‍ വാങ്ങിയാണ് പ്രതിസന്ധി പരിഹരിക്കുന്നത്. ഉത്പാദനം കുറഞ്ഞതോടെ ക്ഷീരകര്‍ഷകരും വന്‍ പ്രതിസന്ധിയില്ലാണ്. പ്രതീക്ഷിച്ച പാല്‍ കറന്നെടുക്കാനാകാത്തത് കർഷകരുടെ വരുമാനം കുത്തനെ കുറയ്ക്കുന്നുണ്ട്. അതേസമയം കാലിത്തീറ്റയുടെ വിലയിൽ കുറവും സംഭവിക്കുന്നില്ല. പശുക്കളുടെ ഉയര്‍ന്ന പരിപാലനചെലവാണ് പാലുല്‍പ്പാദനം കുറയുമ്പോഴും കര്‍ഷകരെ ദുരിതത്തിലാക്കുന്നത്.

ചൂട് കൂടുന്ന സമയങ്ങളില്‍ ഫാന്‍, വെള്ളം തുടങ്ങിയ സൗകര്യങ്ങള്‍ മതിയായി ഏര്‍പ്പെടുത്താറുണ്ട്. എന്നാല്‍ ഇടത്തരം ഫാമുകളിലും മറ്റും ചൂട് പലപ്പോഴും നിയന്ത്രിക്കാനാകില്ല. കാലിവളർത്തൽ മൂലമുള്ള പ്രതിദിന വരുമാനം ചൂട് കാലത്ത് നേർപകുതിയായി കുറയുകയാണ് കർഷകർക്ക്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...