കൊച്ചി: യു.ഡി.എഫ് ഭരിക്കുന്ന കൊച്ചി കോര്‍പ്പറേഷനില്‍ ഇക്കുറി ആര്‍ക്കും ഭൂരിപക്ഷമില്ല. 34 സീറ്റുകള്‍ നേടി എല്‍.ഡി.എഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. 31 സീറ്റുകളാണ് യു.ഡി.എഫ് നേടിയത്. 74 സീറ്റുകളാണ് കോര്‍പ്പറേഷനിലുള്ളത്. 38 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം.
എന്‍.ഡി.എ അഞ്ച് സീറ്റിലാണ് ജയിച്ചത്. നാല് സീറ്റുകളില്‍ സ്വതന്ത്രരും ജയിച്ചു. കോര്‍പ്പറേഷന്‍ ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നതില്‍ സ്വതന്ത്രരുടെ നിലപാട് നിര്‍ണായകമാവും. യു.ഡി.എഫ് വിമതരും കൊച്ചി കോര്‍പ്പറേഷനില്‍ സ്വതന്ത്രരായി മത്സരിച്ച് ജയിച്ചിട്ടുണ്ട്. ഇവര്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് കോര്‍പ്പറേഷന്‍ ഭരണത്തില്‍ നിര്‍ണായകമാകും.