കടുവയെ ഭയന്ന് ഇനി ജോലി വേണ്ട – ജീവന്‍ മതി : 39 വര്‍ഷത്തെ തൊഴില്‍ ഉപേക്ഷിച്ച് ചെങ്ങറയിലെ ടാപ്പിംഗ് തൊഴിലാളി

For full experience, Download our mobile application:
Get it on Google Play

കോന്നി : ചെങ്ങറ ഹാരിസണ്‍ മലയാളം പ്ലാന്റെഷന്‍ കുറുമ്പറ്റി ഡിവിഷനില്‍ കടുവയെ കണ്ട് ഭയന്നോടിയ ടാപ്പിംഗ് തൊഴിലാളിയായ യോഹന്നാന്‍ (മോനച്ചന്‍) എസ്റ്റേറ്റിലെ ജോലി രാജിവെച്ച് പ്ലാന്റെഷന്‍ അധികൃതര്‍ക്ക് കത്ത് നല്‍കി. 39 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയാണ് രാജി സമര്‍പ്പിച്ചത്. യോഹന്നാനാണ് ആദ്യമായി ചെങ്ങറയില്‍ കടുവയെ കണ്ടത്. പുലര്‍ച്ചെ ടാപ്പിംഗ് നടത്തിക്കൊണ്ടിരിക്കുമ്പോള്‍ പുറകില്‍ കരിയില അനങ്ങുന്നത് കേള്‍ക്കുകയും തിരിഞ്ഞു നോക്കുമ്പോള്‍ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ കടുവയെ കാണുകയുമായിരുന്നു. ഇവിടെ നിന്ന് ഓടി രക്ഷപെട്ടതിനാലാണ് ജീവന്‍ തിരിച്ചുകിട്ടിയത്.

ഇതിനുശേഷം പലരും കടുവയെ കണ്ടതിനെ തുടര്‍ന്ന് വനം വകുപ്പ് പ്രദേശത്ത് തിരച്ചില്‍ നടത്തുകയു ഡ്രോണ്‍ നിരീക്ഷണം ശകതമാക്കുകയും ചെയ്തിരുന്നു. എന്നിട്ടും കടുവയെ കണ്ടെത്തുവാനോ നടപടി സ്വീകരിക്കുവാനോ ബന്ധപ്പെട്ട അധികൃതര്‍ക്ക് കഴിഞ്ഞില്ല. ജീവനില്‍ പേടിയുള്ളത് കൊണ്ട് മാത്രമാണ് താന്‍ ജോലി ഉപേക്ഷിക്കുന്നതെന്ന് യോഹന്നാന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....