ആൾക്കൂട്ടക്കൊലയ്ക്ക് ഇനി വധശിക്ഷ ; പ്രഖ്യാപനവുമായി അമിത് ഷാ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ആള്‍ക്കൂട്ടക്കൊലയിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്നലെ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ക്രിമിനല്‍ നിയമങ്ങളുടെ പരിഷ്‌ക്കരണത്തിന്റെ കൂട്ടത്തിലാണ് ഇതും ഉള്‍പ്പെട്ടിട്ടുള്ളത്. പുതിയ ക്രിമിനല്‍ നിയമത്തില്‍ കൊലപാതകത്തിന്റെ കൂട്ടത്തിലാണ് ആള്‍ക്കൂട്ട ആക്രമണങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഏഴു വര്‍ഷം തടവുശിക്ഷ തൊട്ട് വധശിക്ഷ വരെ ഉള്‍പ്പെടുന്നതാണ് ഇതിനുള്ള ശിക്ഷ.

കൊലപാതകത്തിനു വധശിക്ഷയും ജീവപര്യന്തം തടവും പിഴയുമാണു പുതിയ നിയമത്തില്‍ നിര്‍ദേശിക്കുന്നത്. ജാതി, സമുദായം, വംശം, ലിംഗം, ദേശം, ഭാഷ, വിശ്വാസം ഉള്‍പ്പെടെയുള്ള എന്തെങ്കിലും കാരണത്തിന്റെ പേരില്‍ അഞ്ചോ അതില്‍ കൂടുതലോ ആളുകള്‍ ചേര്‍ന്ന് ഒരാളെ മര്‍ദിച്ചാല്‍ വധശിക്ഷയോ ജീവപര്യന്തം തടവുശിക്ഷയോ ലഭിക്കുമെന്നു പുതിയ നിയമത്തില്‍ പറയുന്നു. ചുരുങ്ങിയത് ഏഴു വര്‍ഷത്തില്‍ കുറയാത്ത തടവുശിക്ഷയും പിഴയും ലഭിക്കും. സര്‍ക്കാര്‍ നീതിയാണു ശിക്ഷയല്ല ലക്ഷ്യമിടുന്നതെന്നാണു പുതിയ നിയമങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് അമിത് ഷാ പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദിമാ​ഗി നക്സൽ ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സിജെപി വക്താവ് സൗരവ് ദാസ്

0
ന്യൂഡൽഹി : ദിമാ​ഗി നക്സൽ ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സിജെപി...

പുരപ്പുര സോളാർ : സൗരോർജ ഉൽപാദനത്തിന് തിരിച്ചടി ; നെറ്റ് മീറ്റർ കിട്ടാനില്ല

0
തിരുവനന്തപുരം : ഗാർഹിക സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചവർക്ക് മാസങ്ങളായി നെറ്റ് മീറ്റർ...

കാലിഫോർണിയ ഇരട്ട കൊലപാതകം : അനില വാഹനം മാരകായുധമാക്കി, രണ്ടാമത്തെ കേസിലും കൊലക്കുറ്റം ചുമത്തും

0
കാലിഫോർണിയ : കാലിഫോർണിയയിലെ ഇരട്ട കൊലപാതകത്തിൽ പ്രതിയായ കോട്ടയം മൂന്നിലവ്‌ സ്വദേശി...

പാടശേഖരത്ത് കാട്ടുപന്നികള്‍ കൂട്ടമായി എത്തി നെല്‍കൃഷി സശിപ്പിക്കുന്നതായി പരാതി

0
തൃശൂര്‍: തിരുവില്വാമല കയറമ്പാറ പാടശേഖരത്ത് കാട്ടുപന്നികള്‍ കൂട്ടമായി എത്തി നെല്‍കൃഷി സശിപ്പിക്കുന്നതായി...