വാഷിംഗ്ടണ്‍ : യുഎസ് കാപ്പിറ്റോള്‍ മന്ദിരത്തിലേക്ക് ആക്രമി കാര്‍ ഇടിച്ചു കയറ്റിയ സംഭവത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഫസ്റ്റ് റെസ്പോണ്‍സ് ടീം അംഗമായിരുന്ന വില്യം ബില്ലിയാണ് മരിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ബില്ലിയെ ആശുപത്രിയിലേക്കു മാറ്റിയിരുന്നുവെങ്കിലും മരിക്കുകയായിരുന്നു. ബില്ലിക്കൊപ്പം ആക്രമണത്തില്‍ പരിക്കേറ്റ മറ്റൊരു ഉദ്യോഗസ്ഥന് ചികിത്സയില്‍ കഴിയുകയാണ്.
കാപ്പിറ്റോളിന് മുമ്പിലെ സുരക്ഷാ ബാരിക്കേഡിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. വാഹനമോടിച്ചയാളെ പോലീസ് വെടിവച്ചു കൊന്നു. സംഭവത്തിന് പിന്നാലെ കാപ്പിറ്റോള്‍ മന്ദിരം അടച്ചു. ഇവിടേക്കുള്ള വഴികളെല്ലാം അടച്ചു. മന്ദിരത്തിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.