കാപികോ പൊളിക്കലിന്‌ തടയിടാന്‍ പുതിയ ഹര്‍ജി ; പൊളിക്കല്‍ പരിസ്ഥിതി ആഘാതപഠനം നടത്താതെയെന്ന്‌ ഹര്‍ജി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കാപികോ റിസോര്‍ട്ട്‌ പൊളിച്ചു നീക്കണമെന്ന സുപ്രീംകോടതി ഉത്തരവ്‌ നടപ്പാക്കുന്നതു പരിസ്ഥിതി ആഘാതപഠനം നടത്താതെയെന്നു ദേശീയ ഹരിത ട്രിബ്യൂണല്‍ മുമ്പാകെ ഹര്‍ജി. തീരപരിപാലന നിയമം ലംഘിച്ചു നിര്‍മിച്ച ആലപ്പുഴ നെടിയംതുരുത്തിലെ റിസോര്‍ട്ട്‌ പൊളിയ്‌ക്കും മുമ്പായി പരിസ്‌ഥിതി പഠനം നടന്നിട്ടില്ലെന്നാണു നാട്ടുകാരിയായ മത്സ്യത്തൊഴിലാളി നല്‍കിയ പരാതിയില്‍ പറയുന്നത്‌.

വേമ്പനാട്ടു കായലില്‍ മാലിന്യം നിക്ഷേപിക്കപ്പെടുന്നതു ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കും. റിസോര്‍ട്ട്‌ അവശിഷ്‌ടം പരിസ്‌ഥിതി ദുര്‍ബല പ്രദേശമായ വേമ്പനാട്ടു കായലോരത്തെ ആവാസവ്യവസ്‌ഥയ്‌ക്കു ഭീഷണിയാണ്‌. നൈജീരിയന്‍ സഞ്ചാരപക്ഷികളുടെ ആവാസകേന്ദ്രം കൂടിയാണിത്‌. കേന്ദ്ര വനം- കാലാവസ്‌ഥാ വ്യതിയാന വകുപ്പിന്‍റെ അനുമതിയും ഇതിനാവശ്യമാണ്‌. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിശോധന നടന്നിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.

മരടിലെ അനധികൃത ഫ്ലാറ്റുകള്‍ പൊളിയ്‌ക്കുന്നതു മുന്നോടിയായി പരിസ്‌ഥിതി ആഘാത പഠനം നടത്തിയിരുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പഠനം നടത്താതെയാണു കാപികോ റിസോര്‍ട്ട്‌ പൊളിക്കുന്നത്‌.ചെൈന ബെഞ്ച്‌ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു സംസ്ഥാന സര്‍ക്കാരിനു നോട്ടീസ്‌ അയച്ചു. അതേസമയം സുപ്രീംകോടതി ഉത്തരവുപ്രകാരം കാപികോ റിസോര്‍ട്ട്‌ പൊളിച്ചു തുടങ്ങിയെന്നു വ്യക്‌തമാക്കി സംസ്‌ഥാന സര്‍ക്കാര്‍ കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു.

350 കോടി മുടക്കി നിര്‍മിച്ച കെട്ടിടങ്ങള്‍ ആറുമാസത്തിനകം പൂര്‍ണമായും പൊളിച്ചുനീക്കാനാണു സര്‍ക്കാര്‍ നിര്‍ദേശം. മതിലുകളും മറ്റും പൊളിച്ചു തുടങ്ങിയിരുന്നു. 54 വില്ലകളും പ്രധാന കെട്ടിടവും ഉള്‍പ്പെടുന്നതാണു സമുച്ചയം.2008 ല്‍ നിര്‍മാണം തുടങ്ങിയ റിസോര്‍ട്ട്‌ കെട്ടിടങ്ങള്‍ 2012 ലാണു പൂര്‍ത്തിയായത്‌. പൊളിച്ചുനീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതു 2013 ജൂലൈയിലാണ്‌. ഉടമകള്‍ നിയമപോരാട്ടം നടത്തിയെങ്കിലും സുപ്രീം കോടതിയും കൈവിട്ടതോടെയാണു പൊളിക്കല്‍ അനിവാര്യമായത്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...

തിരുവനന്തപുരത്തെ എസ്എഫ്ഐ മാർച്ചിലെ സംഘർഷം; എം. ശിവപ്രസാദും സഞ്ജീവും ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെതിരെ സംഘടിപ്പിച്ച എസ്എഫ്‌ഐ മാര്‍ച്ചിനിടെയുണ്ടായ...

ആയിരത്തിലധികം ജീവനുകൾ കവർന്ന് നേപ്പാൾ മിന്നൽ പ്രളയം ; 3916 പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് ഔദ്യോഗിക...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ...

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി ; ഭീകരർ വധിക്കുമെന്നറിയിച്ച് തപാലിൽ കത്ത് ലഭിച്ചു

0
ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ചിരാ​ഗ് പാസ്വാന് വധഭീഷണി....