മകരവിളക്ക് ; കെ.എസ്.ആർ.ടി.സി. പമ്പ – ചെങ്ങന്നൂർ റൂട്ടിൽ 100 ബസ്സുകൾ സർവീസ് നടത്തും

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : മകരവിളക്കിനോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി. പമ്പ-ചെങ്ങന്നൂർ റൂട്ടിൽ 100 ബസ്സുകൾ സർവീസ് നടത്തും. നിലവിൽ 70 ബസ്സുകളാണുള്ളത്. കൂടാതെ 10 ബസ്സുകൾകൂടി ആവശ്യപ്പെട്ടിട്ടുണ്ട്. മകരവിളക്കുദിവസമടുക്കുന്തോറും തിരക്കു വർധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കൂടുതൽ ബസ്സുകൾ ആവശ്യപ്പെടുന്നത്. മകരവിളക്കുകണ്ട്‌ മലയിറങ്ങുന്ന ഭക്തരുടെ മടക്കയാത്രയ്ക്കായി 800 ബസ്സുകളാണ് കെ.എസ്.ആർ.ടി.സി. ഒരുക്കുന്നത്. ഇതിൽ 100 ബസ്സുകൾ ചെങ്ങന്നൂർ റൂട്ടിലായിരിക്കും. തിരക്കുകൂടിയാൽ കൂടുതൽ ബസ്സുകൾ സർവീസിനയക്കും. മകരവിളക്കിനോടനുബന്ധിച്ച് ഇതര സംസ്ഥാനങ്ങളിൽനിന്നു ഭക്തരുടെ ഒഴുക്ക് പ്രതീക്ഷിക്കുന്നുണ്ട്. റെയിൽവേ മകരവിളക്ക് സ്പെഷ്യൽ തീവണ്ടികൾ ഓടിച്ചേക്കുമെന്നു സൂചനയുണ്ട്.

ഈ സാഹചര്യത്തിൽ ഇപ്പോഴുള്ള ബസ്സുകൾ മതിയാകില്ല. കൂടുതൽ ബസ്സുകൾ അടുത്തദിവസംതന്നെ എത്തിയേക്കുമെന്നാണ് കെ.എസ്.ആർ.ടി.സി. അധികൃതർ പറയുന്നത്. അന്യസംസ്ഥാനങ്ങളിൽനിന്നുള്ള തീവണ്ടികളുടെ സമയത്തിനനുസരിച്ചാണ് ബസ്സുകൾ ക്രമീകരിക്കുന്നത്. ചെന്നൈ സ്പെഷ്യലിൽ വരുന്ന തീർഥാടകർക്കായി 18 ബസ്സുകൾ തയ്യാറാക്കി നിർത്തുന്നുണ്ട്. ചെന്നൈ മെയിലിന് 14 മുതൽ 16 ബസ്സുകളും. ബംഗളൂരു -കന്യാകുമാരി, ശബരി എക്സ്പ്രസ് തുടങ്ങിയ തീവണ്ടികളിലെത്തുന്ന തീർഥാടകർക്കും ബസ്സുകൾ ക്രമീകരിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...