കോരുത്തോട് : കോസടിയില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. കോരുത്തോട് – മുണ്ടക്കയം പാതയില്‍ കോരുത്തോട് ഷാപ്പു പടിയില്‍ ഞായറാഴ്ച വൈകീട്ട് ഉണ്ടായ അപകടത്തില്‍ കോരുത്തോട് കൊച്ചു തെക്കേല്‍ ജോജി സെബാസ്റ്റ്യന്‍ (47) ആണ് മരിച്ചത്. ഇറക്കത്തില്‍ നിയന്ത്രണം വിട്ട കാര്‍ ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് താഴ്ചയിലെ വീടിന് മുകളില്‍ പതിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ജോജിയെ മുണ്ടക്കയത്തെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോരുത്തോട് പള്ളിപ്പടി സെന്റ് ജോര്‍ജ് ബേക്കറിയുടെ ഉടമയാണ് ജോജോ സെബാസ്റ്റ്യന്‍. ഭാര്യ: റീന (കോരുത്തോട് സെന്റ് ജോര്‍ജ് പബ്ലിക് സ്കൂളിലെ അധ്യാപിക). മക്കള്‍: ഹന്ന, ആന്‍ജലിക്
കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു
RECENT NEWS
Advertisment