മലമ്പുഴ അണക്കെട്ടിന് സമീപം പുലിയിറങ്ങി ; പശുവിനെ കടിച്ചുകൊന്നു – നാട്ടുക്കാർ ഭീതിയില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : വീണ്ടും പുലി പേടിയില്‍ മലമ്പുഴ നിവാസികള്‍. അണക്കെട്ടിന്റെ റിസര്‍വോയറില്‍ പുലി ഇറങ്ങി പശുവിനെ കൊന്നതോടെയാണ് നാട്ടുകാര്‍ വീണ്ടും ഭീതിയിലായത്. തെക്കേ മലമ്പുഴയില്‍ അബ്ദുള്‍ ജബ്ബാറിന്റെ പശുവിനെയാണ് പുലി കൊന്നത്. ഡാമിനകത്തെ മത്സ്യത്തൊഴിലാളിയാണ് ജബ്ബാര്‍. ഇതിന് പുറമേ പശുവളര്‍ത്തുന്നതിലൂടെയും ജബ്ബാര്‍ വരുമാനം നേടുന്നുണ്ട്. കിടാവുകള്‍ ഉള്‍പ്പെടെ 10 പശുക്കളാണ് ജബ്ബാറിനുള്ളത്. ഇന്നലെ ഉച്ചയ്‌ക്ക് മേയാന്‍വിട്ട പശുക്കളില്‍ ഒന്നൊഴികെ ബാക്കിയെല്ലാം തിരികെയെത്തിയിരുന്നു. ഇതേ തുടര്‍ന്ന് പരിസരത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

പിന്നീട് ഞായറാഴ്ച രാവിലെയാണ് റിസര്‍വോയറിന് അകത്ത് ചത്ത നിലയില്‍ പശുവിനെ കണ്ടത്. പശുവിന്റെ കഴുത്തിലെ മാംസം പുലി തിന്നിട്ടുണ്ട്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് നടത്തിയ പരിശോധനയില്‍ പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. തുടര്‍ന്ന് പുലി കടിച്ചുകൊന്നതാണെന്ന് വ്യക്തമാകുകയായിരുന്നു. കാല്‍പാടുകള്‍ കണ്ട സ്ഥലത്ത് ക്യാമറകള്‍ സ്ഥാപിച്ചു. പുലിയിറങ്ങിയ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...