അമേരിക്കയിൽ ഇന്ത്യൻ ശാസ്ത്രജ്ഞനും കുടുംബവും അപകടത്തിൽപെട്ടു ; ഭാര്യയും രണ്ട് മക്കളും മരിച്ചു, രണ്ട് പേർ ഗുരുതരാവസ്ഥയിൽ

For full experience, Download our mobile application:
Get it on Google Play

കാലിഫോർണിയ : അമേരിക്കയിലെ കാലിഫോർണിയയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഹൈദരാബാദ് സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നാസിയ സൽമ (45) മകൾ ഹഫീസ നേഹ ഷെയ്ഖ് (19) മകൻ ഹഫീസ് ഒമർ (14) എന്നിവരാണ് മരിച്ചത്. നാസിയയുടെ ഭർത്താവ് ഷെയ്ഖ് അബ്ദുൾ നവീദ്, ഇളയ മകൾ ഖദീജ ഷെയ്ഖ് (7) എന്നിവർ ഗുരുതരാവസ്ഥയിൽ കാലിഫോർണിയയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഹൈദരാബാദിലെ സെയ്ദാബാദ് വാണി നഗർ സ്വദേശികളാണ് ഈ കുടുംബം. കഴിഞ്ഞ 19 വർഷമായി അമേരിക്കയിൽ താമസിക്കുന്ന അബ്ദുൾ നവീദ്, ഇവിടെ ശാസ്ത്രജ്ഞനായി ജോലി ചെയ്തു വരികയായിരുന്നു.

കുടുംബം സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽപെട്ട രണ്ടാമത്തെ വാഹനത്തിന്റെ ഡ്രൈവറും മരണപ്പെട്ടു. നാട്ടിലുള്ള ബന്ധുക്കൾ നവീദിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരിച്ചില്ല. സ്ഥലത്തുണ്ടായിരുന്ന യു.എസ് പോലീസ് ഫോൺ എടുത്ത് അപകടവിവരം അറിയിക്കുകയായിരുന്നു. പരിക്കേറ്റവരെ ശുശ്രൂഷിക്കുന്നതിനും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുമായി അടിയന്തര വിസ അനുവദിച്ചു നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് തെലങ്കാനയിലുള്ള കുടുംബാംഗങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....