മന്ത്രിസ്ഥാനത്തിന് മൂന്ന് കോടി : വിദ്യാ ബാലകൃഷ്ണന് വ്യാജ കോൾ വന്ന സംഭവത്തിൽ സിം ഉടമയെ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : എലത്തൂർ എം എൽ എ വിദ്യാ ബാലകൃഷ്ണന് വ്യാജ കോൾ വന്ന സംഭവത്തിൽ സിം ഉടമയെ കണ്ടെത്തി. തനിക്ക് പങ്കില്ലെന്നും, മൊബൈൽ ഫോൺ മോഷണം പോയിരുന്നു എന്നും ഇയാളുടെ മൊഴി. ഇയാളുടെ മൊബെൽ ഫോൺ അന്വേഷണ സംഘം കൂടുതൽ പരിശോധിക്കും. സംസ്ഥാന മന്ത്രിസഭാ പുനസംഘടന ഉടൻ വരുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നും പറഞ്ഞായിരുന്നു വ്യാജ കോൾ എത്തിയിരുന്നത്. വയനാട് എംപിയുടെ ഓഫീസിൽ നിന്നെന്ന് പറഞ്ഞാണ് വാട്സ്ആപ്പ് കോൾ എത്തിയത്. ഏകദേശം 10 മിനിറ്റ് നീണ്ട സംസാരത്തിലൂടെ മന്ത്രിയാക്കാൻ നടത്തുന്ന ഓപ്പറേഷൻ അജ്ഞാതൻ വിവരിച്ചു.

എഐസിസി ആസ്ഥാനത്ത് നിന്നാണെന്നു പറഞ്ഞ് ഒരാൾ തന്നെ ബന്ധപ്പെട്ടെന്നും, ജില്ലയിലെ രണ്ട് എം.എൽ.എ.മാരുടെ ഫോൺ നമ്പർ വാങ്ങിയിരുന്നു എന്നുമായിരുന്നു എംപിയുടെ മറുപടി. തുടർന്ന് നമ്പർ നൽകി എന്ന് തട്ടിപ്പുകാരൻ പറഞ്ഞ എംപിയെ വിദ്യാ ബാലകൃഷ്ണന് നേരിട്ട് വിളിക്കുകയും കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്തു. വിളിച്ച നമ്പറുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും നിലവിൽ ലഭിച്ചിട്ടില്ലെന്ന് എംഎൽഎ വ്യക്തമാക്കുന്നു. തട്ടിപ്പെന്ന് മനസിലായെങ്കിലും കൂടുതൽ അന്വേഷണം നടത്തുകയും വയനാട് എംപിയുടെ ഓഫീസുമായി ബന്ധപ്പെട്ട്, വന്ന കോൾ വ്യാജനെന്ന് ഉറപ്പിക്കുകയും ചെയ്യുകയായിരുന്നു. എം എൽ എയുടെ പരാതിയിൽ പൊലീസ് സൈബർ സെൽ അന്വേഷണം തുടങ്ങിയിരുന്നു. ഡൽഹിയിൽ നിന്നാണ് ഫോൺകോൾ വന്നതെന്ന് സൈബർ സെൽ കണ്ടെത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...