ബൈക്ക് കാറിൽ ഇടിച്ച് കാർ യാത്രിക മരിച്ചത് അത്യപൂർവ്വം ; ചങ്ങനാശ്ശേരി വാഴൂർ റോഡിലെ അപകടത്തിൽ മരിച്ച ജസ്റ്റി വിടവാങ്ങിയത് രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ തനിച്ചാക്കി

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശ്ശേരി: വാഴൂർ റോഡിൽ കാറും ലോറിയും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് നഴ്സ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുവൈത്തിൽ നഴ്സായ ജെസ്റ്റി റോസ് ആന്റണി (40) ആണ് മരിച്ചത്. ചങ്ങനാശ്ശേരി വാഴൂർ റോഡിൽ ആണ് സംഭവം. അപകടത്തിൽ കാറിൽ സഞ്ചരിക്കുകയായിരുന്നു ജെസ്റ്റി. കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനെത്തിയതായിരുന്നു ജെസ്റ്റി.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ജസ്റ്റിസും കുടുംബവും അവധിക്ക് നാട്ടിലെത്തിയത്. ജസ്റ്റിക്ക് ജോവാൻ, ജോവാന എന്നിങ്ങനെ രണ്ട് ചെറിയ കുട്ടികളുണ്ട്. വാഴൂർ റോഡിൽ പൂവത്തുംമൂട് എന്ന സ്ഥലത്ത് വെച്ച് ഇവർ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറിൽ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഒരു ബൈക്ക് കാറിൽ ഇടിച്ച് കാർ യാത്രിക മരിച്ചത് അത്യപൂർവ്വമായ കാര്യമാണെന്ന് നാട്ടുകാർ പറഞ്ഞു.

ജെസിൻ (42), മക്കളായ ജൊവാൻ ജെസിൻ ജോൺ (10), ജോന റോസ് ജെസിൻ (6), ബൈക്കിൽ സഞ്ചരിച്ചിരുന്ന കിടങ്ങറ പെരുമ്പറയിൽ ജെറിൻ റെജി (27), ഓട്ടോ ഡ്രൈവർ മാടപ്പള്ളി അമര വലിയപറമ്പിൽ രാജേഷ് വി. നായർ (47), ഓട്ടോ യാത്രക്കാരി മാടപ്പള്ളി കുന്നുങ്കൽ അഞ്ജലി സുശീലൻ (27) എന്നിവര്‍ക്ക് പരിക്കേറ്റു.‌ രണ്ടാഴ്ച മുമ്പ് ആണ് കുവൈത്തിൽ ‍ജോലി ചെയ്തിരുന്ന ജെസിനും കുടുംബവും അവധിക്ക് നാട്ടിലെത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒളിവിൽ കഴിഞ്ഞ പോക്സോ കേസ് പ്രതി തേക്കുതോട്ടില്‍ പിടിയില്‍

0
കൊടുമൺ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ...

ഇരുമ്പ് പൈപ്പ് കൊണ്ട് അയൽവാസിയുടെ കൈമുട്ട് തല്ലിത്തകർത്തു : ഒളിവിൽ കഴിഞ്ഞ കോന്നി അരുവാപ്പുലം...

0
കോന്നി : മുൻ വൈരാഗ്യം മൂലം അയൽവാസിയായ യുവാവിന്റെ കൈമുട്ട് സംഘം...

സിജെപി പ്രതിഷേധത്തിന് പിന്തുണ ; വിസ്മയ മോഹൻലാലിനെതിരെ സൈബർ ആക്രമണം

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.)യുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി...

കൊടും കുറ്റവാളിയായ ഏനാദിമംഗലം സ്വദേശി ഉമേഷ് കൃഷ്ണ (38)നെ കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി

0
എനാത്ത് : 31 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടും കുറ്റവാളിയെ...