കൊച്ചിയിലെ വാഹനാപകടം ; ശ്രീനാഥ് ഭാസിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മട്ടാഞ്ചേരി സ്വദേശിയായ ബൈക്ക് യാത്രക്കാരനെ കാറിടിച്ച ശേഷം നിര്‍ത്താതെ പോയ സംഭവത്തിലാണ് എറണാകുളം ആര്‍.ടി.ഒയുടെ നടപടി. ഒരു മാസത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ശ്രീനാഥ് ഭാസിക്കെതിരെ സെൻട്രൽ പോലീസാണ് കേസെടുത്തത്. കഴിഞ്ഞ മാസം എട്ടിന് മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് ഇടിച്ചിട്ടത്. ഫഹീമും സഹോദരനും സഞ്ചരിച്ച ബൈക്കിൽ അമിതവേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു.

പരിക്കേറ്റ ഫഹീമിനെ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് അന്വേഷണത്തിൽ അപകടം വരുത്തിയ കാർ ശ്രീനാഥ് ഭാസിയുടേതാണെന്ന് കണ്ടെത്തി പോലീസ് കേസെടുക്കുകയായിരുന്നു. കാറിൽ ഒപ്പമുണ്ടായിരുന്നവരെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. അമിത വേഗത്തിലായിരുന്ന കാര്‍ ഫഹീമിന്റെ നേര്‍ക്ക് വന്ന് വാഹനത്തെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ കൂടിയപ്പോള്‍ അതിലൊരാളാണ് ഇടിച്ച വണ്ടിയുടെ വിവരങ്ങള്‍ നല്‍കിയതെന്നും പരാതി നല്‍കിയതെന്നും പരിക്കേറ്റ ഫഹീം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; 60-ഓളം കേസുകളിൽ പ്രതിയായ കായ്ക്കുരു രാ​ഗേഷും കൂട്ടാളിയും പിടിയിൽ

0
കൊച്ചി: ഓപ്പറേഷൻ സ്റ്റീൽ ബേഡിൻ്റെ ഭാഗമായി നടന്ന പരിശോധനയിൽ രണ്ട് ക്രിമിനലുകൾ...

നീറ്റ് പ്രക്ഷോഭത്തിൽ പങ്കെടുത്തു ; ബെംഗളൂരുവിൽ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം

0
ബെംഗളൂരു: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധത്തിൽ പങ്കെടുത്ത പത്തൊൻപതുകാരനായ വിദ്യാർത്ഥിക്ക്...

വിദ്യാർഥി പ്രക്ഷോഭം : സിജെപിക്ക് എതിരെ ഡൽഹി പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾ

0
ഡൽഹി : സിജെപിക്ക് എതിരെ ഡൽഹി പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾ. അനുമതി...

അങ്കമാലി – കൊരട്ടി റൂട്ടിലെ ‘ബെസ്റ്റ് വേ’യിൽ ഇന്ന് പുരുഷന്മാർക്ക് സൗജന്യ യാത്ര

0
അങ്കമാലി: അങ്കമാലി - കൊരട്ടി റൂട്ടിൽ സർവീസ് നടത്തുന്ന 'ബെസ്റ്റ്...