മൂവാറ്റുപുഴയില്‍ കാര്‍ നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി ; ആര്‍ക്കും പരിക്കില്ല

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ : നിയന്ത്രണം വിട്ട കാര്‍ മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വാഹനങ്ങളെല്ലാം ഭാഗികമായി തകര്‍ന്ന നിലയിലാണ്. മൂവാറ്റുപുഴ – തൊടുപുഴ റോഡില്‍ ലതാ ബസ്സ് സ്റ്റാന്റിന് സമീപം ബുധനാഴ്ച്ച ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു അപകടം. തൊടുപുഴ റോഡില്‍ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട് വന്ന കാര്‍ മൂവാറ്റുപുഴയില്‍ നിന്ന് വരുകയായിരുന്ന ബൈക്ക് യാത്രക്കാരനെയാണ് ആദ്യം ഇടിച്ചു തെറിപ്പിച്ചത്. തുടര്‍ന്ന് റോഡിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിലും ഓട്ടോറിക്ഷയിലും മറ്റ് രണ്ട് ഇരുചക്രവാഹനങ്ങളിലും ഇടിച്ചു. തുടര്‍ന്ന് സമീപത്തുള്ള കടയില്‍ ഇടിച്ചാണ് വാഹനം നിന്നത്. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരുക്കില്ലെങ്കിലും വാഹനങ്ങളിലുണ്ടായിരുന്നവരെ പ്രാഥമിക പരിശോധനയ്ക്കായി മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട സമയത്ത് റോഡരികില്‍ ആളുകള്‍ കുറവായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അവയവ കച്ചവടം : സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ ഇഡി പരിശോധന

0
കൊച്ചി: സംസ്ഥാനത്ത് അവയവ കച്ചവടത്തിൽ അഞ്ചിടങ്ങളിൽ ഇഡി പരിശോധന. കൊച്ചിയിലെ പ്രധാന...

തമിഴ്നാട്ടിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു

0
കോയമ്പത്തൂ‍ർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു. കോവൈപുതുരിലെ പാർക്ക്...

എസ്‌പിയിൽ പിളർപ്പില്ല : ബിജെപിയുടെ അവകാശവാദം തള്ളി അഖിലേഷ് യാദവ്

0
ലഖ്‌നൗ: സമാജ്‌വാദി പാർട്ടിയിൽ (എസ്‌പി) വലിയൊരു പിളർപ്പ് ഉണ്ടാകാൻ പോകുകയാണെന്ന ഉത്തർപ്രദേശ്...

ഭാര്യവീട്ടിലേക്ക് ആളെ വിട്ട് ഭാര്യയെ ഭീഷണിപ്പെടുത്തി : തൃശ്ശൂർ ബിജെപി ജില്ലാ പ്രസിഡൻ്റിനെതിരെ വീണ്ടും...

0
തൃശൂർ: ഗാർഹിക പീഡന പരാതി നൽകിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തിയ...