കോയമ്പത്തൂർ : തൂത്തുക്കുടിയിൽ വാഹനാപകടത്തിൽ 4 മലയാളികൾ മരിച്ചു. ഒരു കുടുംബത്തിലെ മൂന്നു പേർ ഉൾപ്പെടെ നാല് പേരാണ് മരിച്ചത്. അശോകൻ, ഭാര്യ ശൈലജ, മകൻ ആരവ് (ഒരു വയസ്സ്) എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞില്ല. ഒരാളുടെ നില ഗുരുതരമാണ്. തിരുവനന്തപുരം ചാല സ്വദേശികൾ ഇന്നു പുലർച്ചെ പഴനിയിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. യാത്രയ്ക്കിടെ കാറിന്റെ ടയർ പൊട്ടി ബസിലിടിച്ചാണ് അപകടമുണ്ടായത്. രണ്ടു പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു.
തമിഴ്നാട്ടില്‍ വാഹനാപകടം ; 4 മലയാളികള്‍ മരിച്ചു
RECENT NEWS
Advertisment