കൊച്ചി : കാക്കനാട് അമിതവേഗത്തിലെത്തിയ കാര്‍ മതിലിലിടിച്ച് തകര്‍ന്ന് മൂന്ന്പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ഉച്ചയ്‌ക്ക് 12 മണിയ്‌ക്ക് ശേഷമാണ് അപകടമെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. അമിതവേഗത്തില്‍ പാഞ്ഞെത്തിയ സെഡാന്‍ കാര്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്‌തിരുന്ന സ്‌കൂട്ടറിനെ ഇടിച്ച് അടുത്തുളള മതിലിലേക്ക് പിന്‍ഭാഗം ചേര്‍ന്ന് ഇടിച്ചു. ഈ സമയം സ്‌കൂട്ടറില്‍ അതുവഴി വരികയായിരുന്ന ഇന്‍ഫോപാര്‍ക്ക് സ്‌റ്റേഷനിലെ രണ്ട് പോലീസുദ്യോഗസ്ഥര്‍ അപകടത്തില്‍പെടാതെ രക്ഷപ്പെട്ടത് കഷ്‌ടിച്ചാണ്. അപകടം നടന്നയുടന്‍ പോലീസ് ഉദ്യോഗസ്ഥരും അടുത്തുളള നാട്ടുകാരും ചേര്‍ന്ന് വാഹനത്തിലുളളവരെ പുറത്തിറക്കി.
കാക്കനാട് അമിതവേഗത്തിലെത്തിയ കാര്‍ മതിലിലിടിച്ച് തകര്‍ന്ന് മൂന്ന് പേര്‍ക്ക് പരിക്ക് ; ഒരാളുടെ നില ഗുരുതരo
RECENT NEWS
Advertisment