അങ്കമാലി : നിയന്ത്രണം വിട്ട കാര്‍ പാലത്തിലിടിച്ച് യാത്രക്കാര്‍ക്ക്‌പരുക്കേറ്റു. മഞ്ഞപ്ര റോഡില്‍ മുല്ലശ്ശേരി ചെറിയ പാലത്തില്‍ നിയന്ത്രണം വിട്ട് കാറിടിച്ച് നാലു വയസ്സുകാരി അടക്കം മൂന്നുപേര്‍ക്ക് പരിക്ക്. മഞ്ഞപ്ര കോളാട്ടുകുടി സ്വദേശി കെ.വി പൗലോസ് (63), ഭാര്യ ആനി (57), പേരക്കിടാവ് ഇവോണ്‍ റോസ് (നാല്) എന്നിവര്‍ക്കാണ് പരിക്ക്.
സാരമായി പരിക്കേറ്റ ആനിയെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പൗലോസും കുടുംബവും പാലക്കാട്ടേക്ക് പോകുന്നതിനിടെ കാര്‍ നിയന്ത്രണം വിടുകയും പാലത്തിന്റെ ഭിത്തിയില്‍ ഇടിച്ച് കറങ്ങിത്തിരിഞ്ഞ് പാലത്തില്‍ കുടുങ്ങുകയും ചെയ്യുകയായിരുന്നു. മുന്‍ സീറ്റില്‍ ഇടതുവശത്തിരുന്ന ആനിയും കുഞ്ഞും പുറത്തിറങ്ങാനാകാത്ത വിധം അകപ്പെട്ടു. നാട്ടുകാര്‍ വാഹനം തകര്‍ത്താണ് പുറത്തെടുത്തത്.