നിയന്ത്രണം വിട്ട കാറിടിച്ച്‌ കാല്‍നടയാത്രക്കാരന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : നിയന്ത്രണം വിട്ട കാറിടിച്ച്‌ കാല്‍നടയാത്രക്കാരന്‍ മരിച്ചു. കുന്ദമംഗലം സര്‍വീസ് സ്റ്റേഷനിലെ ജീവനക്കാരനും അസാം സ്വദേശിയുമായ ഡാഡു (24) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ കുന്ദമംഗലത്തെ സിന്ധു തിയേറ്ററിന് സമീപത്താണ് അപകടം നടന്നത്. റോഡരികിലൂടെ നടന്നു പോകുകയായിരുന്ന യുവാവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു കാര്‍. തുടര്‍ന്ന്, നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചാണ് കാര്‍ നിന്നത്. അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാരും പോലീസും ചേര്‍ന്ന് യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...