നിയന്ത്രണം വിട്ട കാർ രണ്ട് വാഹനങ്ങളിൽ ഇടിച്ച ശേഷം കലുങ്കിൽ നിന്നും തോട്ടിലേക്ക് പതിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : നിയന്ത്രണം വിട്ട കാർ രണ്ട് വാഹനങ്ങളിൽ ഇടിച്ച ശേഷം കലുങ്കിൽ നിന്നും വെള്ളക്കെട്ടിലേക്ക് പതിച്ചു. ഡ്രൈവർ അത്‌ഭുതകരമായി രക്ഷപെട്ടു. തിരുവല്ല – ചെങ്ങന്നൂർ സംസ്ഥാന പാതയിൽ കുറ്റൂർ ജംഗ്ഷന് സമീപം ഇന്ന് വൈകിട്ട് നാലു മണിയോടെ ആയിരുന്നു അപകടം. ചെങ്ങന്നൂർ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കാറാണ് അപടകത്തിൽപ്പെട്ടത്. കാറിന്റെ ഡ്രൈവർ കോട്ടയം കൊല്ലാട് സ്വദേശി ബിജുവാണ് രക്ഷപെട്ടത്. എതിരെ വന്ന മാരുതി കാറിലും ആക്ടീവ സ്കൂട്ടറിലും ഇടിച്ച ശേഷം നിയന്ത്രണം വിട്ട കാർ മധുരം പുഴ ചാലിന് കുറുകെയുള്ള കോണാട്ടുചിറ കലുങ്കിന് താഴെയുള്ള വെള്ളക്കെട്ടിലേക്ക് പതിക്കുകയായിരുന്നു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ബിജുവിനെ രക്ഷപെടുത്തി. തിരുവല്ല പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തനിക്ക് പത്മഭൂഷൻ കിട്ടിയതിൽ സംശയമുള്ളവരുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ

0
കൊല്ലം: തനിക്ക് പത്മഭൂഷൻ കിട്ടിയതിൽ സംശയമുള്ളവരുണ്ടെന്ന് എസ് എൻ ഡി പി...

അട്ടപ്പാടി സ്വദേശിയെ മർദിച്ച് തമിഴ്നാട് പോലീസ്

0
അട്ടപ്പാടി: അട്ടപ്പാടിയിൽ 51 കാരനെ തമിഴ്നാട് പോലീസ് മർദിച്ചെന്ന് പരാതി....

തിരുവനന്തപുരത്ത് പട്ടാപ്പകൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

0
തിരുവനന്തപുരം: കൈതമുക്കിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ...

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ നേരിടാൻ തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ കർഫ്യൂ പ്രഖ്യാപിച്ച് അവരെ വെടിവെച്ചു...

0
കോഴിക്കോട്: ജന്തർ മന്തറിലെ പ്രതിഷേധക്കാരെ നേരിടാൻ തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ കർഫ്യൂ...