തോട്ടപ്പള്ളിയില്‍ വാഹനാപകടo ; യുവതി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : തോട്ടപ്പള്ളിയില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചു. കൊല്ലം ശൂരനാട് അരുണാലയത്തില്‍ സുധീഷിന്റെ ഭാര്യ അഞ്ജു വി ദേവ് (26) ആണ് മരിച്ചത്.

അഞ്ജുവിന്റെ അച്ഛന്‍ വാസുദേവന്‍ നായര്‍, അമ്മ രേണുക ദേവി, സഹോദരന്‍ അരുണ്‍ എന്നിവരെ പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം ശൂരനാട് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന അഞ്ജുവും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ കന്നാലിപാലത്തിന് സമീപം (തോട്ടപ്പള്ളി ഭാഗത്ത്) എതിരെ വന്ന മീന്‍ലോറിയുമായി ഇടിക്കുകയായിരുന്നു. മറ്റു രണ്ടു വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയിലാണ് അപകടം.

എതിരെ വാഹനം വരുന്നത് കണ്ട്, അഞ്ജു സഞ്ചരിച്ച കാര്‍ ഓടിച്ചിരുന്നയാള്‍ ബ്രേക്ക്പിടിക്കുന്നതിനിടയില്‍ കാര്‍ സ്കിഡ് ആവുകയും എതിരെ വന്ന മീന്‍വണ്ടി അഞ്ജുവിന്റെ കാറിന്റെ പുറകില്‍ ഇടിക്കുകയുമായിരുന്നു എന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മൃതദേഹം കോവിഡ് പരിശോധനയ്ക്ക് ശേഷമേ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കൂ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....