അമിതവേഗത്തിലെത്തിയ കാര്‍ മതില്‍ തകര്‍ത്തു വീട്ടുമുറ്റത്തേയ്‌ക്കു മറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : അമിതവേഗത്തിലെത്തിയ കാര്‍ മതില്‍ തകര്‍ത്തു വീട്ടുമുറ്റത്തേയ്‌ക്കു മറിഞ്ഞു. തൃക്കോതമംഗലം പത്തുപറയില്‍ ഷിബുവിന്റെ വീടിനു മുകളിലേയ്‌ക്കാണ്‌ കാര്‍ മറിഞ്ഞത്‌. ഇന്നലെ വൈകിട്ട്‌ നാലരയോടെയായിരുന്നു സംഭവം. കോട്ടയത്തു നിന്നും ചങ്ങനാശേരി ഭാഗത്തേയ്‌ക്കു പോകുകയായിരുന്നു കാര്‍.

മതില്‍ തകര്‍ത്ത് ഉള്ളിലേയ്‌ക്കു വീണ കാര്‍, ഇവിടെ പാര്‍ക്ക്‌ ചെയ്‌തിരുന്ന ഷിബുവിന്റെ കാറും തകര്‍ത്തു. അപകടത്തിനു തൊട്ടു മുമ്പ് വരെ ഷിബുവിന്റെ അമ്മ തങ്കമ്മ വര്‍ക്കി ഈ കാര്‍ മറിഞ്ഞ സ്‌ഥലത്ത്‌ നില്‍ക്കുന്നുണ്ടായിരുന്നു. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരുക്കില്ല. ആറു മാസം മുമ്പ് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ച സ്‌ഥലത്തിനു സമീപമായിരുന്നു ഈ അപകടം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

E20 പെട്രോൾ മൈലേജ് കണക്കുകളിൽ ഭിന്നത ; റോഡ് ഗതാഗത മന്ത്രാലയവും പെട്രോളിയം മന്ത്രാലയവും...

0
ന്യൂഡല്‍ഹി: E20 പെട്രോള്‍ മൈലേജുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയങ്ങള്‍ നല്‍കിയ കണക്കുകളില്‍...

ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസിൽ ഓക്സിജൻ തീർന്നു; 21കാരന് ദാരുണാന്ത്യം

0
ഭോപ്പാല്‍: മധ്യപ്രദേശില്‍ കിഡ്‌നി രോഗിയായ 21കാരന്‍ ശ്വാസം കിട്ടാതെ മരിച്ചെന്ന് പരാതി....

കരിപ്പൂർ വിമാനത്താവള പരിസരത്തെ കെട്ടിട നിർമാണങ്ങൾക്ക് മാസ്റ്റർ പ്ലാനിന്‍റെ പേരിൽ എൻഒസി നിഷേധിച്ച സിവിൽ...

0
കൊച്ചി: കരിപ്പൂർ വിമാനത്താവള പരിസരത്തെ കെട്ടിട നിർമാണങ്ങൾക്ക് മാസ്റ്റർ പ്ലാനിന്‍റെ പേരിൽ...

റാന്നി താലൂക്ക് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരുടെ പിരിച്ചുവിടൽ : ഭരണസമിതിക്കെതിരെ എ.ഐ.ടി.യു.സി

0
​റാന്നി : റാന്നി താലൂക്ക് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരെ രാഷ്ട്രീയ താല്പര്യങ്ങളുടെ...