അടൂർ ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം ; നാല് പേർക്ക് പരുക്ക്

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ബൈപ്പാസില്‍ എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് പോയ കെആര്‍എസിന്റെ പാര്‍സല്‍ ലോറിയും കൊട്ടാരക്കരയില്‍ നിന്നും കോട്ടയത്തേക്ക് പോയ കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ നാല് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരുക്കേറ്റവരെ അടൂര്‍ ഫയര്‍ഫോഴ്‌സ് എത്തി ആംബുലന്‍സില്‍ ആശുപത്രിയില്‍ ആക്കി. ഇടിയുടെ ആഘാതത്തില്‍ പാര്‍സല്‍ ലോറി റോഡിന് കുറുകെ മറിയുകയും കാറ് പൂര്‍ണമായും തകരുകയും ചെയ്തു. ലോറിയിലെ ഡ്രൈവര്‍ക്ക് പരുക്കില്ല. കാര്‍ അമിതവേഗതയില്‍ തെറ്റായ ദിശയില്‍ വന്ന് ലോറിയില്‍ ഇടിക്കുകയായിരുന്നു.

ക്രെയിന്‍ കൊണ്ടുവന്ന് ലോറി മാറ്റിയ ശേഷമാണ് ബൈപ്പാസില്‍ ഗതാഗതം പുനസ്ഥാപിച്ചത്. പുലര്‍ച്ചെ 3:45 ന് ബൈപ്പാസില്‍ ഫാത്തിമ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപമായിരുന്നു അപകടം. അടൂര്‍ ഫയര്‍ സ്‌റ്റേഷനില്‍ നിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെയും സീനിയര്‍ റെസ്‌ക്യൂ ഓഫീസര്‍ അജീഖാന്‍ യൂസഫിന്റെയും നേതൃത്വത്തില്‍ ആയിരുന്നു രക്ഷാപ്രവര്‍ത്തനം നടന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൂരൽമല ദുരന്ത ബാധിതർക്കുള്ള രണ്ടാം ഘട്ട വീടുകൾ കൈമാറാൻ വൈകുന്നതിൽ പ്രതിഷേധം

0
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കുള്ള രണ്ടാം ഘട്ട വീടുകൾ...

23കാരിയെയും പ്രതിശ്രുത വരനെയും മുൻ ആൺ സുഹൃത്ത് മർദിച്ച സംഭവം ; കേസെടുത്ത് പോലീസ്

0
കണ്ണൂർ: കണ്ണൂരിൽ 23കാരിയെയും പ്രതിശ്രുത വരനെയും മുൻ ആൺ സുഹൃത്ത് മർദിച്ച സംഭവത്തിൽ...

കേന്ദ്ര ഫണ്ട് തേടി കർണാടകം സുപ്രീം കോടതിയിലേക്ക്

0
ബെംഗളൂരു: കേന്ദ്ര ഫണ്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകം സുപ്രീംകോടതിയെ സമീപിക്കുന്നു....