മൂവാറ്റുപുഴ: കാറും വാനും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു. മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ കണ്ണംപുഴയിലാണ് അപകടം. മൂവാറ്റുപുഴ ഭാഗത്തുനിന്ന് പോകുകയായിരുന്ന കാറും തൊടുപുഴ ഭാഗത്തുനിന്ന് വരുകയായിരുന്ന വാനും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍ കാറിലെ യാത്രക്കാര്‍ക്ക് പരിക്കേറ്റു. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ കാറിലുണ്ടായിരുന്നവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് റോഡില്‍നിന്ന് വാഹനങ്ങള്‍ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.





























