കാബൂള്‍: കാബൂളില്‍ കാര്‍ബോംബ് ആക്രമണത്തില്‍ കുട്ടികളും സ്ത്രീകളും അടക്കം ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. എം.പി അടക്കം മറ്റ് പതിനഞ്ച്പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച രാവിലെയായിരുന്നു ആക്രമണം. മരണ നിരക്ക് ഉയര്‍ന്നേക്കാമെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് താരീഖ് അറിയന്‍ അറിയിച്ചു.
കാബൂളിലെ ഖുഷാല്‍ ഖാന്‍ ഏരിയയിലൂടെ ഖാന്‍ മുഹമ്മദ് വറദക് എം.പിയുടെ വാഹനം കടന്നുപോവുന്നതിനിടെയായിരുന്നു ആക്രമണം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഏരിയയിലായിരുന്നു ആക്രമണം. മറ്റ് നിരവവധി വാഹനങ്ങള്‍ക്കും സമീപത്തെ കെട്ടിടങ്ങള്‍ക്കും ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചു.