വജ്രങ്ങള്‍ നേടാന്‍ തട്ടിപ്പ് നടത്തി : നീ​ര​വ്​ മോദിയുടെ സഹോദരന്‍ നെഹല്‍ ദീപക് മോദിക്കെതിരെ അമേരിക്കയില്‍ കേസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: 13,000 കോ​ടി രൂ​പയു​ടെ ബാ​ങ്ക്​ ത​ട്ടി​പ്പ്​ ന​ട​ത്തി ഇന്ത്യ​യി​ല്‍​ നി​ന്ന്​ ക​ട​ന്ന വ​ജ്ര വ്യ​വസാ​യി​ നീ​ര​വ്​ മോദിയുടെ സഹോദരന്‍ നെഹല്‍ ദീപക് മോദിക്കെതിരെ അമേരിക്കയില്‍ കേസ്. എല്‍.‌എല്‍.‌ഡി ഡയമണ്ട്സ് യു.‌എസ്‌.എ എന്ന കമ്പനിയില്‍ നിന്ന് ഒരു ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന വജ്രങ്ങള്‍ നേടാന്‍ തട്ടിപ്പ് നടത്തിയെന്നാണ് കുറ്റം.

മന്‍ഹാട്ടണ്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി സി വാന്‍സ് ജൂനിയറിന്‍റെ ഓഫീസ് ഡിസംബര്‍ 18ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. കമ്പനിയില്‍ നിന്ന് 2.6 മില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന രത്നങ്ങള്‍ നേടുന്നതിന് തെറ്റായ പ്രാതിനിധ്യം നല്‍കി അനുകൂല വായ്പാ നിബന്ധനകള്‍ ഉണ്ടാക്കിയെന്നാണ് നെഹല്‍ മോദിക്കെതിരായ പരാതി.

2019 സെപ്റ്റംബറില്‍ നെഹല്‍ മോദിക്കെതിരെ ബാങ്ക് തട്ടിപ്പ് കേസില്‍ ഇന്‍റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനും തെളിവുകള്‍ നശിപ്പിക്കുന്നതിനും നീരവ് മോദിയെ സഹായിച്ചെന്നാണ് സഹോദരന്‍ നെഹലിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ആരോപിക്കുന്നത്.

2018 ജ​നു​വ​രി​യി​ല്‍ രാ​ജ്യം​വി​ട്ട നീ​ര​വ്​ മോ​ദി ഒരു വ​ര്‍​ഷം പി​ന്നി​ട്ട​തി​നു ​ശേ​ഷ​മാ​ണ് ലണ്ടനില്‍ അറസ്റ്റിലാ​വു​ന്ന​ത്. നീ​ര​വി​നെ ഇ​ന്ത്യ​യി​ലേ​ക്ക്​ കൊ​ണ്ടു​ വ​രു​ന്ന​തി​നു​ള്ള നീ​ക്ക​ത്തിലാണ് അ​ന്വേ​ഷ​ണ​സം​ഘം. ബാ​ങ്ക്​ വാ​യ്​​പ ത​ട്ടി​പ്പു​കേ​സി​ല്‍  നീരവ്മോദിയും അ​മ്മാ​വ​ന്‍ മെ​ഹു​ല്‍ ചോം​സ്​​കി​യു​മാ​ണ്​ പ്ര​ധാ​ന പ്ര​തി​ക​ള്‍. ത​ട്ടി​പ്പു പു​റ​ത്തു​വ​ന്ന ഉ​ട​ന്‍ ഇ​രു​വ​രും ഇ​ന്ത്യ​യി​ല്‍​ നി​ന്ന്​ ക​ട​ന്നു​ക​ള​ഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...