ഉൾവശവും സുരക്ഷിതമല്ല ; കാർ ബ്രാൻഡുകൾ വണ്ടിക്കുള്ളിലെ സ്വകാര്യ നിമിഷങ്ങൾ ഉൾപ്പെടെ പകർത്തുന്നതായി പഠനം

For full experience, Download our mobile application:
Get it on Google Play

ലോകത്തെ നിരവധി ജനപ്രിയ കാര്‍ ബ്രാന്‍ഡുകള്‍ വണ്ടിക്കുള്ളില്‍ യാത്ര ചെയ്യുന്നവരുടെ സ്വകാര്യ നിമിഷങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പകര്‍ത്തുന്നതായി പഠനം. കാറുകള്‍ കൂടുതല്‍ ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് ഉപഭോക്താക്കളുടെ സ്വകാര്യത നഷ്ടമാകുന്നുവെന്ന് തെളിയിക്കുന്ന പഠനം കാലിഫോര്‍ണിയ ആസ്ഥാനമായുള്ള മോസില്ല ഫൗണ്ടേഷനാണ് നടത്തിയത്. 25 കാര്‍ ബ്രാന്‍ഡുകളെയാണ് ഫൗണ്ടേഷന്‍ പ്രധാനമായും പഠനവിധേയമാക്കിയത്.

മോസില്ല ഫൗണ്ടേഷന്‍ പഠനം നടത്തിയ ബ്രാന്‍ഡുകളൊന്നും സ്വകാര്യത മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കുന്നില്ലെന്ന് പഠനം പറയുന്നു. കാര്‍ ബ്രാന്‍ഡുകള്‍ ഡേറ്റ വ്യവസായം നടത്തുന്നുണ്ടെന്നും മോസില്ല ഫൗണ്ടേഷന്‍ പറഞ്ഞു. സ്വകാര്യത ലംഘനം നടത്തുന്ന കാര്‍ ബ്രാന്‍ഡുകളില്‍ മുന്‍പന്തിയിലുള്ളത് ‘ടെസ്ല’ ആണെന്ന് പഠനം പറയുന്നു. ‘നിസാന്‍’ ആണ് രണ്ടാമത്. ലൈംഗിക പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടയുള്ള സ്വകാര്യമായ കാര്യങ്ങള്‍ ഇവര്‍ പകര്‍ത്തുന്നുണ്ട്. 84 ശതമാനം കാര്‍ ബ്രാന്‍ഡുകളും സേവന ദാതാക്കള്‍, ഡാറ്റ ബ്രോക്കര്‍മാര്‍, മറ്റ് വെളിപ്പെടുത്താത്ത വ്യവസായങ്ങള്‍ എന്നിവരുമായി ഉപഭോക്താക്കളുടെ സ്വകാര്യ വിവരം പങ്കിടുന്നുണ്ടെന്ന് സമ്മതിച്ചതായി പഠനം കണ്ടെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...