പോപ്പുലര്‍ നിക്ഷേപകര്‍ക്ക് ആശ്വാസം ; ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ഉണ്ടെങ്കില്‍ നാല് മാസത്തിനകം നടപ്പിലാക്കണം – ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പോപ്പുലര്‍ കേസില്‍ നിക്ഷേപകര്‍ക്ക് ആശ്വാസം നല്‍കുന്ന നടപടിയുമായി കേരളാ ഹൈക്കോടതി. നിക്ഷേപകര്‍ക്ക് പണം നല്‍കി കേസുകള്‍ ഒത്തുതീര്‍പ്പാക്കാനുള്ള നീക്കം ഉണ്ടെങ്കില്‍ ഇത് സംബന്ധിച്ച തീരുമാനം നാലുമാസത്തിനകം കൈക്കൊള്ളണമെന്ന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു. ഈ കാലാവധിക്കുള്ളില്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ സംബന്ധിച്ച പ്രൊപ്പോസല്‍ കോമ്പിറ്റന്റ് അതോറിറ്റിയുടെ മുമ്പില്‍ ഹാജരാക്കി ഹിയറിംഗ് നടത്തി തീരുമാനം കൈക്കൊള്ളണം. ഇത് സംബന്ധിച്ച് കോമ്പിറ്റന്റ് അതോറിറ്റിക്കും കോടതി നിര്‍ദ്ദേശം നല്‍കി. പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്‍ (പി.ജി.ഐ.എ) നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്റെ ശക്തമായ ഇടപെടല്‍. ന്യൂട്ടന്‍സ് ലോ അഭിഭാഷകരായ മനോജ്‌ വി. ജോര്‍ജ്ജ്, രാജേഷ് കുമാര്‍ ടി.കെ എന്നിവര്‍ പി.ജി.ഐ.എക്കുവേണ്ടി ഹാജരായി. കേസില്‍ കക്ഷിചേരാന്‍ താല്‍പ്പര്യപ്പെട്ടുകൊണ്ട് പോപ്പുലര്‍ ഫിനാന്‍സ് ഡെപ്പോസിറ്റേഴ്സ്  അസോസിയേഷന്റെ (പി.എഫ്.ഡി.എ) അഭിഭാഷകന്‍ ഓണ്‍ലൈനായി ശ്രമിച്ചെങ്കിലും കേസ് നടപടികള്‍ വീണ്ടും നീണ്ടുപോകുമെന്ന കാരണത്താല്‍ പി.ജി.ഐ.എ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ അന്തിമവിധി പുറപ്പെടുവിക്കുകയായിരുന്നു.

പൂട്ടിക്കിടക്കുന്ന പോപ്പുലര്‍ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ ഏറ്റെടുക്കാമെന്നും നിക്ഷേപകരുടെ പണം തിരികെ നല്‍കാമെന്നും വാഗ്ദാനം ചെയ്തുകൊണ്ട് ദുബായില്‍ രജിസ്റ്റര്‍ ചെയ്ത ഡി കാപ്പിറ്റല്‍ പോര്‍ട്ട്‌ ഫോളിയോ എന്ന സ്ഥാപനം മുമ്പോട്ടുവന്നിരുന്നു. തിരുവനന്തപുരം സ്വദേശിയും യു.എ.ഇ എക്സ്ചേഞ്ച് സ്ഥാപകനുമായ ദാനിയേല്‍ വര്‍ഗീസ്‌ ആണ് ഡി കാപ്പിറ്റല്‍ കമ്പിനിയുടെ ചെയര്‍മാന്‍. ഇദ്ദേഹം നല്‍കിയ പ്രൊപ്പോസല്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ്‌ ദാനിയേല്‍ (റോയി) അഭിഭാഷകന്‍ മുഖേന പി.ജി.ഐ.എയുടെ അഭിഭാഷകരായ ന്യൂട്ടന്‍സ് ലോ കമ്പിനിക്ക് നല്‍കിയിരുന്നു. ഡി കാപ്പിറ്റല്‍ പോര്‍ട്ട്‌ ഫോളിയോ കമ്പിനിയുടെ വാഗ്ദാനത്തില്‍ നിക്ഷേപകര്‍ക്ക് ആദ്യം മുതല്‍തന്നെ സംശയം ഉണ്ടായിരുന്നു. പോപ്പുലര്‍ ഫിനാന്‍സ് പൂട്ടിയതിനു ശേഷം പ്രത്യേക ഉദ്ദേശ്യ ലക്ഷ്യത്തോടെയാണ് ഡി കാപ്പിറ്റല്‍ പോര്‍ട്ട്‌ ഫോളിയോ ദുബായില്‍ രജിസ്റ്റര്‍ ചെയ്തതെന്നും സംശയം ഉയര്‍ന്നിരുന്നു. തന്നെയുമല്ല പോപ്പുലര്‍ പ്രതികളുമായി ഡി കാപ്പിറ്റല്‍ കമ്പിനിക്കുള്ള ബന്ധവും നിക്ഷേപകര്‍ ഏറെ സംശയത്തോടെയാണ് കണ്ടത്. അതുകൊണ്ടുതന്നെ ഏറെനാളായി കേള്‍ക്കുന്നത് വെറും ഏറ്റെടുക്കല്‍ നാടകം മാത്രമാണെന്നും തങ്ങള്‍ ഇനിയും ചതിക്കപ്പെടുമെന്നും നിക്ഷേപകര്‍ വിശ്വസിക്കുന്നു.

മുപ്പതിനായിരം നിക്ഷേപകര്‍ക്കായി 1200 കോടി രൂപയോളം നല്‍കിയാല്‍ മാത്രമേ കേസുകള്‍ അവസാനിപ്പിക്കുവാന്‍ കഴിയൂ. നിലവില്‍ ലഭ്യമായ വിവരം അനുസരിച്ച് ഇതിനുള്ള സാമ്പത്തിക അടിത്തറ ഡി കാപ്പിറ്റല്‍ പോര്‍ട്ട്‌ ഫോളിയോ എന്ന കമ്പിനിക്കില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത തേടിയാണ് പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്‍ (പി.ജി.ഐ.എ) ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. കേസ് ഇന്ന് പരിഗണിച്ചപ്പോള്‍ ഡി കാപ്പിറ്റല്‍ കമ്പിനി ചെയര്‍മാന്‍ ദാനിയേല്‍ വര്‍ഗീസിനുവേണ്ടി അഭിഭാഷകന്‍ ഹാജരായി. ഒത്തുതീര്‍പ്പ് സംബന്ധിച്ച് പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ്‌ ഡാനിയേല്‍ പറഞ്ഞതൊക്കെ ശരിയാണെന്നും പോപ്പുലര്‍ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ ഇപ്പോഴുള്ള അവസ്ഥയില്‍ ഡി കാപ്പിറ്റല്‍ കമ്പിനി ഏറ്റെടുക്കാന്‍ തയ്യാറാണെന്നും അത് സംബന്ധിച്ച പ്രൊപ്പോസല്‍ തങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ദാനിയേല്‍ വര്‍ഗീസിനുവേണ്ടി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

കേരളാ ഹൈക്കോടതിയുടെ ശക്തമായ ഇടപെടല്‍ തട്ടിപ്പിന് ഇരയായ നിക്ഷേപകര്‍ക്ക് ഏറെ ആശ്വാസം നല്‍കുമെന്ന് പി.ജി.ഐ.എ ഭാരവാഹികള്‍ പറഞ്ഞു. ഏറ്റെടുക്കല്‍ നടപടിയും നിക്ഷേപകര്‍ക്ക് പണം നല്‍കുന്നതും ഏറെ സുതാര്യമായിരിക്കും. ഏറ്റെടുക്കാന്‍ തയ്യാറായ കമ്പിനിയുടെ മൂലധനവും നിലവിലുള്ള സാമ്പത്തിക ഭദ്രതയും കോടതിക്ക് മുമ്പില്‍ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വവും ബാധ്യതയും ഇപ്പോള്‍ ഡി കാപ്പിറ്റല്‍ കമ്പിനിക്കാണ്. അതുകൊണ്ടുതന്നെ ഇനിയും ഏറ്റെടുക്കല്‍ നാടകം കളിക്കുവാന്‍ ദാനിയേല്‍ വര്‍ഗീസിനും പോപ്പുലര്‍ റോയിക്കും കഴിയില്ല. തീരുമാനം അനന്തമായി നീട്ടിക്കൊണ്ടു പോകുവാനും കഴിയില്ല.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

കൊച്ചിയിൽ വൻ രാസലഹരി വേട്ട

0
കൊച്ചി: കൊച്ചിയിൽ വൻ രാസലഹരി ശേഖരവുമായി മലപ്പുറം സ്വദേശി പിടിയിൽ....

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...

ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി...