Friday, May 24, 2024 2:20 pm

കിട്ടിയത് ഒരേയൊരു മീൻ, ഭാരം 2 കിലോ ; മീൻപിടുത്തക്കാരന് ലോട്ടറി – വിറ്റത് 19000 രൂപക്ക്

For full experience, Download our mobile application:
Get it on Google Play

രാജമുണ്ട്രി: 2.6 കിലോ മാത്രം തൂക്കം വരുന്ന മത്സ്യം മത്സ്യത്തൊഴിലാളി വിറ്റത് 19000 രൂപക്ക്. ഇയാളിൽ നിന്ന് മത്സ്യം വാങ്ങിയ യുവതി 26000 രൂപക്ക് മറ്റൊരാൾക്ക് വിറ്റു. ആന്ധ്രയിലെ രാജമുണ്ട്രിയിലാണ് സംഭവം. യാനാമിലെ വസിഷ്ഠ ഗോദാവരിയിൽ നിന്ന് മത്സ്യത്തൊഴിലാളിയായ വനമാടി ആദിനാരായണനാണ് 2 കിലോ ഭാരമുള്ള ഹിൽസ മത്സ്യം ലഭിച്ചത്. ഇയാൾ മത്സ്യം 19,000 രൂപയ്ക്ക് വിറ്റു. ഏറെ ആവശ്യക്കാരുണ്ടായിരുന്നതിനാൽ ലേലത്തിലാണ് മീൻ വിറ്റത്. കൊല്ലു നാഗ ലക്ഷ്മി എന്ന സ്ത്രീ 19,000 രൂപയ്ക്ക് ലേലത്തിൽ വാങ്ങിയ മത്സ്യം പിന്നീട് 26,000 രൂപയ്ക്ക് റാവുലപാലം ടൗണിലെ ഒരാൾക്ക് വിറ്റു. എല്ലാ വർഷവും മഴക്കാലത്ത് കടലിൽ നിന്ന് നദിയിലേക്ക് എത്തുന്ന മീനാണ് ഹിൽസ.

വിപണിയിൽ ഏറെ ആവശ്യക്കാരുണ്ടായതിനാൽ വിലയും കൂടുതലാണ്. ഈ വർഷം മത്സ്യ ലഭ്യത കുറവായതിനാൽ വിലയും കൂടി. ചില ഭാ​ഗങ്ങളിൽ ഈ മീനിനെ പുലാസയെന്നും ഇല്ലിഷെന്നും വിളിക്കുന്നു. പശ്ചിമ ബംഗാളിലും ബംഗ്ലാദേശിലും ഇത് ഇലിഷ് എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ ചില നദികളിൽ മാത്രം കാണപ്പെടുന്നവലിയ മത്സ്യമാണിത്. ആന്ധ്രാപ്രദേശിൽ ഹിൽസ ഗോദാവരിയിൽ നിന്നാണ് ലഭിക്കാറുള്ളത്. മൺസൂൺ സമയത്ത് മത്സ്യം നദികളുടെ പ്രജനനത്തിനായി മുകൾത്തട്ടിലേക്ക് എത്തും. അമിതമായ മത്സ്യബന്ധനം, മലിനീകരണം എന്നിവ കാരണം ഹിൽസ മത്സ്യലഭ്യത കുറയുന്നതായി മത്സ്യബന്ധന തൊഴിലാളികൾ പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സാമ്പത്തികപ്രതിസന്ധി ; ചെങ്ങന്നൂർ നഗരസഭയിൽ ശുചീകരണത്തിന് പണമില്ല

0
ചെങ്ങന്നൂർ : കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന ചെങ്ങന്നൂർ നഗരസഭയിൽ ശുചീകരണത്തിന് പണമില്ല....

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ വിവരശേഖരണം അന്തിമഘട്ടത്തിലേക്ക് ; രാജ്യത്ത് ആദ്യമെന്ന് സർക്കാർ

0
തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ പൂര്‍ണവിവരങ്ങള്‍ വിരല്‍ത്തുമ്പിലാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന ഖ്യാതി...

ഏകദിന കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു

0
ചെങ്ങന്നൂർ : താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയൻ ഹ്യൂമൻ റിസോഴ്‌സസ് സെന്‍റർ...

മഴ കനക്കുന്നു ; പലയിടത്തും നാശനഷ്ടം

0
ആലപ്പുഴ : ശനിയാഴ്ചവരെ ജില്ലയിൽ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ മുന്നറിയിപ്പ്....