പത്തിരിപ്പാലത്ത് ഓടിക്കൊണ്ടിരുന്ന കാർ പൂർണമായി കത്തിനശിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തിരിപ്പാലം: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. പഴയലക്കിടി ഒന്ന് വില്ലേജിനു സമീപത്ത് വെച്ചാണ് സംഭവം. മങ്കര കല്ലൂര്‍ അരങ്ങാട് റസാഖിന്റെ ഉടമസ്ഥതയിലുള്ള കാർ ആണ് കത്തിനശിച്ചത്. മങ്കര കലൂരില്‍ ഒറ്റപ്പാലം ഭാഗത്തേക്ക് റസാഖും സംഘവും യാത്ര ചെയ്യവെയായിരുന്നു സംഭവം. റസാഖിനൊപ്പം സംഭവം നടക്കുമ്പോൾ ഷമീം, റംസീന, റിസ്വാന്‍ എന്നിവരുമുണ്ടായിരുന്നു. ആർക്കും പരിക്കുകളില്ല.

ഓടുന്ന കാറിൽ നിന്നും പുകയും തീയും ഉയരുന്നതു കണ്ട നാട്ടുകാരാണു വിവരം വാഹനത്തിലുണ്ടായിരുന്നവരെ അറിയിച്ചത്. ഉടൻ തന്നെ ഇവർ കാർ റോഡ് സൈഡിൽ നിർത്തി പുറത്തിറങ്ങി. നാട്ടുകാർ വിവരം അഗ്നിരക്ഷാ സേനയെയും പോലീസിനേയും അറിയിച്ചു. ഇരുവരും ചേര്‍ന്നാണു തീ അണച്ചത്. ഈ പാതയിൽ അരമണിക്കൂറോളം നേരം ഗതാഗതം തടസപ്പെടുകയും ചെയ്തു. ഒരു വർഷം പഴക്കമുള്ള കാറാണ് കത്തി നശിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിമാന സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ചയെന്ന് ആരോപണം; ഇൻഡിഗോയ്ക്ക് താക്കീത്

0
ന്യൂഡൽഹി: വിമാനത്തിൽ അപകടകരമായ വസ്‌തുക്കൾ കൈകാര്യം ചെയ്തതിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെ...

CJPയുടെ സമരത്തിന് ഐക്യദാർഢ്യം; ജൂലൈ 20ലെ പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുമെന്ന് പ്രകാശ് രാജും തോമസ്...

0
ന്യൂഡൽഹി: കോക്രോച്ച് ജനാത പാര്‍ട്ടിക്ക് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്. കേന്ദ്ര...

കയത്തിൽപ്പെട്ട് തടാകത്തിൽ മുങ്ങിമരിച്ചു; വിവാഹത്തിന് ഒരുങ്ങിയിരുന്ന ബിഹാർ സ്വദേശിക്ക് ദാരുണാന്ത്യം

0
കാഠ്മണ്ഡു: നേപ്പാളിലെ പൊഖാറയിൽ ഫെവ തടാകത്തില്‍ നീന്തുന്നതിനിടെ ബിഹാര്‍ സ്വദേശി മുങ്ങി...

തമിഴ്നാട്ടിൽ കുഴൽ കിണർ നിർമാണത്തിനിടെ ഇരുമ്പ് കമ്പി 11 കെവി ലൈനിൽ തട്ടി ഷോക്കേറ്റു...

0
ചെന്നൈ : തമിഴ്നാട്ടിൽ ഷോക്കേറ്റ് നാല് മരണം.കുഴൽ കിണർ നിർമാണത്തിനിടെയാണ് അപകടം...