ഇ-റിക്ഷയിലെ കമ്പി തുളച്ചുകയറി കാർ ഡ്രൈവർക്ക് ദാരുണാന്ത്യം ; യാത്രക്കാരി ഗുരുതരാവസ്ഥയിൽ

For full experience, Download our mobile application:
Get it on Google Play

ഗുരുഗ്രാം: റിക്ഷയിൽ കയറ്റിക്കൊണ്ടു പോയ ഇരുമ്പ് കമ്പികൾ പിന്നാലെ വന്ന വാഹനത്തിന്റെ മുൻഗ്ലാസിലേക്ക് തുളച്ചുകയറി ഉണ്ടായ അപകടത്തിൽ കാർ ഡ്രൈവർക്ക് ദാരുണാന്ത്യം. ഹരിയാനയിലെ ദ്വാരക എക്സ്പ്രസ് വേയിൽ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. ടാക്സിയായി ഓടുന്ന കാർ മുൻപിൽ പോയ ഇ-റിക്ഷയിൽ കൊണ്ടുപോയ ഇരുമ്പ് കമ്പിയിൽ ഇടിച്ച് കയറി. ഇടിയുടെ ആഘാതത്തിൽ ഇ-റിക്ഷയിലുണ്ടായിരുന്ന ഇരുമ്പ് കമ്പികൾ ക്യാബിന്റെ മുൻവശത്തെ ഗ്ലാസ്സ് തകർത്ത് ഡ്രൈവറുടെ നെഞ്ചിലേക്ക് തുളച്ചുകയറുകയായിരുന്നു. അപകടത്തിൽ ക്യാബിലുണ്ടായിരുന്ന വനിതാ യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഗുരുഗ്രാമിൽ നിന്ന് ഡൽഹി ഭാഗത്തേക്ക് പോവുകയായിരുന്ന ക്യാബ്, എക്സ്പ്രസ് വേയിലെ ഓവർടേക്കിംഗ് ലൈനിലൂടെ പോവുകയായിരുന്ന ഇ-റിക്ഷയുടെ പുറകിലിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ശക്തമായ ആഘാതത്തിൽ ക്യാബിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഇ-റിക്ഷയിൽ നിന്ന് പുറത്തേക്ക് തള്ളിനിന്നിരുന്ന ഇരുമ്പ് കമ്പികളിലൊന്ന് ഡ്രൈവറുടെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി സംഭവസ്ഥലത്തുതന്നെ ഡ്രൈവ‍ർ മരിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...