ഇറാനിലെ തെക്കൻ ഭാഗങ്ങളിൽ ആക്രമണം തുടർന്ന് യു.എസ്. ; പാലങ്ങൾ ബോംബിട്ട് തകർത്തു

For full experience, Download our mobile application:
Get it on Google Play

ടെഹ്റാൻ : ഇറാനിൽ വീണ്ടും ആക്രമണം നടത്തി യു.എസ്. തുടർച്ചയായ ഏഴാം ദിവസമാണ് യു.എസ് ഇറാനെ ആക്രമിക്കുന്നത്. ആക്രമണം നടത്തിയതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാനിലെ തെക്കൻ ഭാഗങ്ങളിലാണ് യു.എസ് ആക്രമണം. പാലങ്ങളടക്കം ബോംബിട്ട് തകർത്തതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇറാൻ പ്രത്യാക്രമണവും നടത്തുന്നുണ്ട്. കഴിഞ്ഞദിവസം ബന്ദർ അബ്ബാസടക്കമുള്ള നഗരങ്ങളിലാണ് ആക്രമണം നടത്തിയിരുന്നത്. ബന്ദർ അബ്ബാസിലെ റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയാണ് ആക്രമിച്ചത്. തെക്കൻ ഇറാനിലുള്ള രണ്ട് പാലങ്ങൾക്കുനേരെയും ആക്രമണമുണ്ടായി. അതിനിടെ ഹോർമുസ് നിയന്ത്രിക്കുന്നത് ഇറാനല്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പ്രതികരിക്കുകയും ചെയ്തിരുന്നു. അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടി നൽകിയെന്ന അവകാശവാദവുമായി ഇറാനും രംഗത്തെത്തിയിട്ടുണ്ട്. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ജോർദാനിലുണ്ടായിരുന്ന യുഎസിന്റെ നിരവധി സൈനിക വിമാനങ്ങൾ ആക്രമിച്ചുവെന്നാണ് ഇറാന്റെ വാദം.

യുഎസിന്റെ നിരവധി റീഫ്യൂവലിങ് എയർക്രാഫ്റ്റും യുദ്ധവിമാനങ്ങളും തകർത്തുവെന്നും ഒട്ടേറെയെണ്ണത്തിന് ഗുരുതര കേടുപാടുകൾ വരുത്തിയെന്നുമാണ് ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർ പ്രസ്താവനയിൽ പറയുന്നത്. ഇറാൻഷഹറിലെ ഇറാനിയൻ സൈനികരെ കൊലപ്പെടുത്തിയതിന് പകരമായി സിറിയയിലെ അൽ ടൻഫിലുള്ള യുഎസിന്റെ സ്‌പെഷൽ ഓപ്പറേഷൻസ് കമാൻഡ് സെന്ററിനുനേർക്കും ആക്രമണം നടത്തിയതായി ഐആർജിസി അവകാശപ്പെട്ടിട്ടുണ്ട്. ഇറാൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...