വൈക്കത്ത് കാർ കനാലിലേക്ക് മറിഞ്ഞ് അപകടം ; യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കോട്ടയം: വൈക്കം തോട്ടുവക്കം പാലത്തിന് സമീപം കാർ കനാലിലേക്ക് മറിഞ്ഞ് ഒരു മരണം. ഒറ്റപ്പാലം രജിസ്ട്രേഷനിലുള്ള കാറാണ് വെള്ളത്തിൽ വീണത്. കാറിൽ ഉണ്ടായിരുന്ന ആളുടെ മൃതദേഹം പുറത്തെടുത്തു. ഒറ്റപ്പാലം സ്വദേശിയായ ഡോ. അമൽ സൂരജ് (33) അപകടത്തിൽ മരിച്ചത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് അമൽ സൂരജ്. രാവിലെ നാട്ടുകാരാണ് കാർ കനാലിൽ കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സുമെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം പുറത്തെടുത്തത്. ഇന്നലെ വെള്ളത്തിൽ വീണതാകാം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളെ വിവരം അറിയിച്ച് നടപടി ക്രമങ്ങള്‍ വേഗത്തിലാക്കുമെന്ന് പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കാൻ പുതിയ നീക്കവുമായി തമിഴ്‌നാട് സർക്കാർ; സർക്കാർ ബസുകളിൽ പാഴ്സൽ സർവീസ്

0
ചെന്നൈ : തമിഴ്നാട്ടിൽ സർക്കാർ ബസുകളിൽ പാഴ്സൽ ട്രാൻസ്പോർട്ടേഷൻ സർവീസ് ആരംഭിക്കാൻ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 29 വർഷം കഠിനതടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ്...

0
അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 29 വർഷം കഠിനതടവും...

ഹൈക്കോടതിക്ക് സമീപം ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം

0
കൊച്ചി: ഹൈക്കോടതിക്ക് സമീപമുള്ള നാവികസേനാ ഫ്‌ലാറ്റില്‍ വന്‍ തീപിടിത്തം. ബഹുനില...

സിജെപി പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി ആശുപത്രി വിട്ടു

0
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സിജെപി പ്രതിഷേധത്തിനിടെ പൊലീസിന്റെ അതിക്രമത്തിൽ പരിക്കേറ്റ യുവതി ആശുപത്രി...