മരണ വീട്ടിലേക്ക് പോവുകയായിരുന്ന നാലംഗ സംഘം സഞ്ചരിച്ച കാറിന് തീപിടിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറത്ത് മരണ വീട്ടിലേക്ക് പോവുകയായിരുന്ന നാലംഗ സംഘം സഞ്ചരിച്ച കാറിന് തീപിടിച്ചു. യാത്രക്കാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. പുക ഉയരുന്നതു കണ്ട് കാറിലുണ്ടായിരുന്നവര്‍ വാഹനം നിര്‍ത്തി ചാടിയിറങ്ങുകയായിരുന്നു. തിരൂര്‍ – ചമ്രവട്ടം റോഡില്‍ ആലിങ്ങലിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ഏഴോടെയാണ് അപകടമുണ്ടായത്. എറണാകുളത്തെ മരണ വീട്ടിലേക്ക് പോകുകയായിരുന്ന നാല് പേരാണ് കാറിലുണ്ടായിരുന്നത്. എന്‍ജിന്‍ ഭാഗത്തുനിന്ന് ആദ്യം പുക ഉയര്‍ന്നു. പിന്നാലെ കാറിന് തീപിടിക്കുകയായിരുന്നു. യാത്രക്കാര്‍ ഉടനെ ചാടിയിറങ്ങിയതിനാല്‍ ദുരന്തം ഒഴിവായി. തലപ്പാറ വെളിമുക്ക് പാലത്തുപടി വീട്ടില്‍ സന്ധ്യയുടെ ഉടമസ്ഥതയിലുള്ള 2019 മോഡല്‍ കാറാണ് കത്തിനശിച്ചത്.

തിരൂരില്‍ നിന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചു. അപകടത്തെ തുടര്‍ന്ന് ചമ്രവട്ടം റോഡില്‍ കുറച്ചുനേരം ഗതാഗത തടസ്സമുണ്ടായി. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ അശോകന്‍, സേനാംഗങ്ങളായ സി മനോജ്, പി പി അബ്ദുല്‍ മനാഫ്, കെ പ്രവീണ്‍, സുജിത്ത് സുരേന്ദ്രന്‍, കെ ടി നൗഫല്‍, കെ കെ സന്ദീപ്, വി ഗിരീഷ്‌കുമാര്‍ എന്നിവര്‍ തീയണയ്ക്കാന്‍ നേതൃത്വം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാമുകിക്ക് പിറന്നാൾ സമ്മാനമായി ഐഫോൺ വാങ്ങാൻ ലഹരി കടത്ത് ; കമിതാക്കൾ പിടിയിൽ

0
ഹൈദരാബാദ്: പന്ത്രണ്ട് കിലോ കഞ്ചാവുമായി കമിതാക്കൾ പിടിയിൽ. തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിലെ...

വിമാനത്താവളത്തിൽ തന്നെ ബീച്ചിന്റെ അനുഭവം ; ഡൽഹി വിമാനത്താവളത്തിലെ വെള്ളക്കെട്ടിൽ കേന്ദ്രസർക്കാരിന് പരിഹാസം

0
ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ വെള്ളക്കെട്ടിൽ കേന്ദ്രസർക്കാരിനെ പരിഹസിച്ച് കോൺഗ്രസും കോക്രോച്ച്...

താൽക്കാലിക വെടിനിർത്തലിന് തയ്യാർ ; ട്രംപിൻ്റെ ദൂതന്മാർ എത്തും മുമ്പേ സെലൻസ്കിയുടെ നിർദേശം

0
കീവ്: യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ ദൂതന്മാരുടെ സന്ദർശനത്തിന് മുന്നോടിയായി റഷ്യയുമായി...

താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി ; അഞ്ചുപേർക്ക് പരിക്ക്

0
കോഴിക്കോട്: താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്....