ദേ​ശീയപാ​ത​യി​ല്‍ കാ​റും മി​നി​ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തില്‍ കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന സൈ​നി​ക​ന്‍ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ദേ​ശീയപാ​ത​യി​ല്‍ കാ​റും മി​നി​ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തില്‍ കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന സൈ​നി​ക​ന്‍ മ​രി​ച്ചു. ത​ക​ഴി പ​ട​ഹാ​രം കാ​യി​ത്ത​റ ചാ​ക്കോ ജോ​സ​ഫി​ന്റെ മ​ക​ന്‍ ബി​നു ചാ​ക്കോ (39) യാ​ണ് മ​രി​ച്ച​ത്. ക​ണി​ച്ചു​കു​ള​ങ്ങ​ര ഓ​ട്ടോ​കാ​സ്റ്റി​ന് മു​ന്‍​വ​ശ​ത്താ​യി​രു​ന്നു അ​പ​ക​ടം. ആ​സാ​മി​ല്‍ ജോ​ലി ചെ​യ്യു​ന്ന ബി​നു ചാ​ക്കോ ക​ഴി​ഞ്ഞ 12-ന് ​നാ​ട്ടി​ല്‍ വ​ന്ന​താ​ണ്. അ​വ​ധി ക​ഴി​ഞ്ഞ് ജോ​ലി സ്ഥ​ല​ത്തേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. പൊ​ള്ളാ​ച്ചി​യി​ല്‍ നി​ന്ന് തേ​ങ്ങ​യു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു മി​നി​ലോ​റി. ഇ​ടിയുടെ ആഘാതത്തില്‍ കാ​റി​ന്റെ മു​ന്‍​വ​ശം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.

ഉടന്‍ തന്നെ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ബി​നു ക​ര​സേ​ന​യി​ല്‍ നാ​യി​ബ് സു​ബേ​ദ​റാ​യി​രു​ന്നു. അ​മ്മ: ത​ങ്ക​മ്മ. ഭാ​ര്യ: ഷൈ​നി (അ​ധ്യാ​പി​ക, ദേ​വ​മാ​താ സ്കൂ​ള്‍, ചേ​ന്ന​ങ്ക​രി). മ​ക്ക​ള്‍: ബി​യോ​ണ്‍, ഷാ​രോ​ണ്‍. സം​സ്കാ​രം ഇന്ന് മൂ​ന്നി​ന് പ​ട​ഹാ​രം സെ​ന്റ് ജോ​സ​ഫ് പ​ള്ളിയി​ല്‍ നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂൾ തലത്തിൽ പുതിയ വിദ്യാഭ്യാസ പരിഷ്കാരവുമായി കർണാടക; ആറാം ക്ലാസ് മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും...

0
ബെംഗളൂരു: കര്‍ണാടകയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യാഭ്യാസം നല്‍കുന്നതിനായി എഐ...

ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ അരുവിക്കര മൈലം സ്വദേശി അനിൽ...

0
തിരുവനന്തപുരം: ആരോഗ്യവകുപ്പിലും വിദേശത്തും ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന...

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...