ലോറിയും കാറും കൂട്ടിയിടിച്ച്‌ അഞ്ചുപേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

നീണ്ടകര : വാഴക്കുലയുമായി വന്ന ലോറിയും കാറും കൂട്ടിയിടിച്ച്‌ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. ഞായറാഴ്ച രണ്ടിന് ദേശീയപാതയില്‍ നീണ്ടകര ചീലാന്തിമുക്കിനു സമീപമാണ് അപകടമുണ്ടായത്. ലോറി ഡ്രൈവര്‍ വടക്കേവിള സുജാസ് മന്‍സിലില്‍ അജാസ് (26), ലോറിയിലുണ്ടായിരുന്ന ചന്ദനത്തോപ്പ് പുത്തന്‍വിളവീട്ടില്‍ വേണുഗോപാല്‍ (57), അയത്തില്‍ വലിയവീട്ടില്‍ തെക്കതില്‍ മുഹമ്മദ് കബീര്‍ (58), കാര്‍ യാത്രികരായ വര്‍ക്കല സ്വദേശി ബിജോയി (45), നിലമേല്‍ സ്വദേശി ഷാദ് (46) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്.

കൊല്ലത്തുനിന്ന്‌ ചവറയിലേക്കു വരികയായിരുന്ന ലോറിയും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ദേശീയപാതയുടെ ഒരു ഭാഗത്തെ താഴ്ചയിലേക്ക് തെന്നിമാറി. കാറിന്റെയും ലോറിയുടെയും മുന്‍വശം പൂര്‍ണമായും തകര്‍ന്നു. വിവരമറിഞ്ഞ് ചവറയില്‍നിന്ന്‌ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ദേശീയപാതയില്‍നിന്ന്‌ ലോറി മാറ്റാന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് കൊല്ലത്തുനിന്ന്‌ പോലീസിന്റെ ക്രെയിന്‍ കൊണ്ടുവന്നാണ് ദേശീയപാതയില്‍നിന്ന്‌ ലോറി നീക്കം ചെയ്തത്. പരിക്കേറ്റവരെ ചവറ അഗ്നിരക്ഷാ യൂണിറ്റിന്റെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്

0
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ...

ലഹരി വിരുദ്ധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം : ദീനാമ്മ റോയി

0
പത്തനംതിട്ട : വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍...

ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ...

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം...