കലഞ്ഞൂരില്‍ കാര്‍ ഇലക്‌ട്രിക് പോസ്റ്റിലേക്ക് ഇടിച്ച് കയറി

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കലഞ്ഞൂരില്‍ നിയന്ത്രണം വിട്ട കാര്‍ ഇലക്‌ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി. ഇടത്തറ പള്ളിക്ക് സമീപം ഇന്നലെ രാത്രി ഒരുമണിയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ വാഹനത്തിന്റെ മുന്‍ ഭാഗം തകരുകയും ഇലക്‌ട്രിക് പോസ്റ്റ് രണ്ടായി ഒടിഞ്ഞ് വാഹനത്തിന് മുകളിലേക്ക് വീഴുകയും ചെയ്തു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മഴയായിരുന്നതിനാല്‍ വാഹനത്തിന്റെ ടയറുകള്‍ റോഡില്‍ തെന്നി മാറിയതാണ് അപകടത്തിന് കാരണമായത് എന്നാണ്  കരുതുന്നത്. കൂടല്‍ പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

മഴ ശക്തമായതോടെ പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നി റീച്ചില്‍ വാഹനങ്ങളുടെ ടയറുകള്‍ റോഡില്‍ തെന്നിമാറി അപകടങ്ങള്‍ നടക്കുന്നത് വര്‍ധിക്കുകയാണ്. കോന്നി, വകയാര്‍, കൂടല്‍, കലഞ്ഞൂര്‍ ഭാഗങ്ങളില്‍ ഇത്തരത്തില്‍ നിരവധി വാഹനാപകടങ്ങള്‍ നടക്കുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വാഹനങ്ങളുടെ അമിത വേഗതയാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നത്. കഴിഞ്ഞ ദിവസമാണ് വകയാറില്‍ കെ.എസ്.ആര്‍.റ്റി.സി ബസ് അപകടത്തില്‍പ്പെട്ട് സ്ത്രീകളായ മൂന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റത്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...